HOME
DETAILS

ഹൈ ആള്‍റ്റിറ്റിയൂട്ട് അള്‍ട്രാ മാരത്തണ്‍: എല്‍.എല്‍ മീണ ജേതാവ്

  
backup
January 28 2017 | 19:01 PM

%e0%b4%b9%e0%b5%88-%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b3

മൂന്നാര്‍: കേരളത്തിലെ ആദ്യത്തെ ഹൈ ആള്‍റ്റിറ്റിയൂട്ട് അള്‍ട്രാ (71 കി.മീ) മാരത്തണില്‍ കരസേന അംഗമായ എല്‍.എല്‍ മീണ ജേതാവായി. ഏഴു മണിക്കൂര്‍ 17 മിനുട്ട് 18 സെക്കന്‍ഡിലാണ് മലനിരകളിലൂടെയുള്ള ഏറ്റവും ദുര്‍ഘടമായ 71 കി.മീ ജമ്മു കശ്മിര്‍ സ്വദേശിയായ മീണ ഫിനിഷ് ചെയ്തത്. ഫുള്‍ മാരത്തണില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി ഗോകുല്‍, ഹാഫ് മാരത്തണില്‍ എസ് അഭിനന്ദ് എന്നിവരാണ് ജേതാക്കള്‍. കെസ്ട്രല്‍ അഡ്വഞ്ചേഴ്‌സ്, സായിയുടെയും അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് ഡിസ്റ്റന്റ് റേസ്, ഇന്റര്‍നാഷണല്‍ അത്‌ലറ്റിക്ക് ഫെഡറേഷന്‍ എന്നിവരുടെ അംഗീകാരത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. ഫുള്‍ മാരത്തണില്‍ ജേതാവായ തൃക്കാക്കര കെ.എം.എം കോളജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ഗോകുല്‍ നാലു മണിക്കൂര്‍ 5:32 സെക്കന്‍ഡിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. 21 കി.മീ ദൂരമുള്ള ഹാഫ് മാരത്തണില്‍ എസ് അഭിനന്ദ് ഒരു മണിക്കൂര്‍ 2:30 സമയത്തില്‍ ഫിനിഷ് ചെയ്തു. ഫുള്‍ മാരത്തണില്‍ വി ശിവ (4:8.23), മുഹമ്മദ് അലി (4:23.10) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എസ് പരമദുരൈക്കാണ് ഹാഫ് മാരത്തണില്‍ രണ്ടാം സ്ഥാനം (1:24.35). എന്‍ ദിനേശ് ആനന്ദ് ഒരു മണിക്കൂര്‍ 28.34 സെക്കന്‍ഡ് സമയത്തില്‍ മൂന്നാമതെത്തി.
രണ്ടര വയസുകാരി ടിയാനയും 64 വയസുള്ള സി.ജെ ജോസഫ് അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തിലേറെ പേര്‍ മാരത്തണില്‍ പങ്കെടുത്തു. മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്, ദേവികുളം സബ് കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ മാരത്തണുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജേതാക്കള്‍ക്ക് രാജ്യാന്തര മാരത്തണ്‍ നിരീക്ഷ സംഘങ്ങളുടെ ഇന്റര്‍നാഷണല്‍ മെഷ്വര്‍മെന്റ് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. രാജ്യത്ത് ഏറ്റവും ഉയരത്തില്‍ നടക്കുന്ന ലഡാക്ക് മാരത്തണിനു പിന്നാലെ മൂന്നാര്‍ മാരത്തണ്‍ ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. സമുദ്രനിരപ്പില്‍ നിന്നു ആറായിരം അടിയിലേറെ ഉയരത്തിലാണ് മൂന്നാര്‍ അള്‍ട്രാ മാരത്തണ്‍ നടന്നത്. രാജ്യാന്തര മാരത്തണ്‍ പട്ടികയില്‍ ഇതോടെ മൂന്നാറിനും പ്രമുഖ സ്ഥാനമായി. മാരത്തണില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് കായിക മേഖലയില്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹായത്തോടെ പരിശീലനം നല്‍കുമെന്ന് കെസ്ട്രല്‍ അഡ്വഞ്ചേഴ്‌സ് സി.ഇ.ഒ എം സെന്തില്‍കുമാര്‍ പറഞ്ഞു.
വിദ്യാര്‍ഥികളില്‍ നിന്നു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലും നിന്നു രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കാതെയാണ് മാരത്തണില്‍ പങ്കെടുപ്പിച്ചത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കെ.ഡി.എച്ച്.പി, ഐ.എ.എ.എഫ്, എ.ഐ.എം.എസ്, സായി, കേരള പൊലിസ്, ജില്ലാ ഭരണകൂടം, ടൈമിങ് ടെക്‌നോളജീസ്, പെപ്‌സി, ബോളിഫിറ്റ്, ഷോകേസ് മൂന്നാര്‍ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് സംസ്ഥാനത്തെ ആദ്യ ഹൈ ആള്‍റ്റിറ്റിയൂഡ് മാരത്തണ്‍ കെസ്ട്രല്‍ സംഘടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago