സയ്യിദ് മുഷ്താഖ് അലി ടി20 പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം
കൊച്ചി: സയ്യിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഇന്നു ചെന്നെയില്‍ തുടക്കം. കേരളമടക്കമുള്ള ടീമുകള്‍ മാറ്റുരയ്ക്കും. ഇന്നു ആന്ധ്രപ്രദേശുമായാണ് കേരളത്തിന്റെ ആദ്യ പോരാട്ടം.
സച്ചിന് ബേബിയുടെ നേതൃത്വത്തിലാണ് കേരളം മത്സരത്തിനിറങ്ങുന്നത്. സന്ദീപ് വാര്യരാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു വിശ്വനാഥ്, രോഹന് പ്രേം, ജലജ് സക്സേന, റൈഫി വിന്‍സന്റ് ഗോമസ്, പി പ്രശാന്ത്, ഇഖ്ബാല്‍ അബ്ദുല്ല, ഫാബിദ് ഫാറൂഖ് അഹമ്മദ്, മനു കൃഷ്ണന്, ബേസില്‍ തമ്പി, വിനോദ് കുമാര്‍ സി.വി, മുഹമ്മദ് അസ്ഹറുദീന്, വിഷ്ണു വിനോദ്, ഡാരില്‍ എസ് ഫെരാരിയോ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. നാളെ കര്‍ണാടകയെയും 31നു ഹൈദരാബാദിനയും ഫെബ്രുവരി രണ്ടിനു ഗോവയെയും മൂന്നിനു തമിഴ്നാടുമായും കേരളം ഏറ്റുമുട്ടും.
ടിനു യോഹാനാണ് ടീം കോച്ച്. ടീം മാനേജര്‍ ജാഫര്സേട്ട്. കേരളത്തിന്റെ ടി20, ഏകദിന ടീമുകളുടെ സ്പെഷലിസ്റ്റ് പരിശീലകരായി അസോസിയേഷന് നിയോഗിച്ച മുന്‍ താരങ്ങളായ അജയ് കുടുവയും ജി ജയകുമാറും ടീമിനൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."