ബംഗാള്‍ മുഖ്യമന്ത്രിയായി മമത അധികാരമേറ്റു
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നടന്ന ചടങ്ങുകാണാന്‍ 20000ല്‍ അധികം ആളുകള്‍
എത്തിയിരുന്നു.
41 മന്ത്രിമാരും മമതയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 17 പേര് പുതുമുഖങ്ങളാണ്.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മിരത്തന്‍ ശുക്ലയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
തൃണമൂല്‍ കോണ്‍ഗ്രസിന് എംഎല്‍എമാരില്ലാത്ത മാര്‍ഡ ഒഴിച്ചുള്ള എല്ലാ ജില്ലകള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്. വകുപ്പ് വിഭജം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
ഭൂട്ടാന് പ്രധാനമന്ത്രി ഷെറിംഗ് തോഗ്ബേ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, ബാബുല്‍ സുപ്രിയോ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബംഗാളിന് ഇതൊരു പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മമത ട്വീറ്റ് ചെയ്തു. ചടങ്ങല്‍ പങ്കെടുത്ത എല്ലാവര്ക്കും അവര്‍ നന്ദി പറഞ്ഞു.
294 അംഗ നിയമസഭയില്‍ 212 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. പ്രതിപക്ഷസഖ്യത്തിന് 75 സീറ്റുകള്‍ ലഭിച്ചു. ഇതില്‍ 45സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. തെരഞ്ഞെടുപ്പില്‍ ഇത്തവണയും സിപിഎമ്മിന്റെ നില പരിതാപകരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."