രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭയും
ന്യൂയോര്‍ക്ക്: ട്രംപിന്റെ അഭയാര്‍ഥി നിരോധനത്തില്‍ ഐക്യരാഷ്ട്ര സഭ അപലപിച്ചു. യു.എന്നിന്റെ അഭയാര്‍ഥി സംഘമായ യു.എന്‍.എച്ച്.സി.ആറും അന്താരാഷ്ട്ര കുടിയേറ്റ സംഘവുമാണ് സിറിയന്‍ അഭയാര്‍ഥികള്‍ക്കും മറ്റ് ആറു മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ അമേരിക്കയുടെ നടപടയെ ശക്തമായി വിമര്‍ശിച്ചത്.
ലോകവ്യാപകമായി അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ആവശ്യങ്ങള്‍ അത്ര വലിയതൊന്നുമല്ല. അമേരിക്ക പുതിതായി എടുത്തിരിക്കുന്ന തീരുമാനം പ്രധാന വിഷയമാണ്. ദീര്‍ഘകാലമായി അഭയാര്‍ഥികളെ സ്വീകരിച്ചിരുന്ന അമേരിക്കയുടെ നയമാണ് ഇവിടെ നിര്‍ത്തലാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ ദുരിതമനുഭവിച്ചിരുന്ന നിരവധി മനുഷ്യരുടെ ജീവനുകളാണ് അമേരിക്ക ഇതുവരെ രക്ഷിച്ചിരുന്നത്. പുതിയ നയത്തിലൂടെ അതിനാണ് അന്ത്യമായിരിക്കുന്നതെന്നും ഇരു സംഘടനകളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പ്രത്യേക മത, മനുഷ്യ വിഭാഗങ്ങള്‍ക്കു വിശേഷ പരിഗണനയോ വിവേചനമോ നല്‍കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെയും യു.എന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വംശ, മത, വര്‍ഗ ഭേദമന്യേ എല്ലാ അഭയാര്‍ഥികളും തുല്യ പരിഗണനക്ക് അര്‍ഹരാണെന്നും സംഘടന വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."