HOME
DETAILS
MAL
ജിഷ വധക്കേസ്: നിലവിലെ സംഘത്തെ പൂര്‍ണമായും ഒഴിവാക്കി അന്വേഷണത്തിന് പുതിയ സംഘം
backup
May 27 2016 | 07:05 AM
കൊച്ചി: ജിഷ വധക്കേസില്‍ അന്വേഷണ ചുമതല എ.ഡി.ജി.പി ബി.സന്ധ്യ ഏറ്റെടുത്തതിന് പിന്നാലെ അന്വേഷണ സംഘത്തിനും മാറ്റം. നിലവിലെ സംഘത്തെ പൂര്‍ണമായും ഒഴിവാക്കി പുതിയ സംഘത്തെ നിയോഗിച്ചു. കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗം, എസ്.പി ഉണ്ണിരാജന്, എസ്.പി പി.കെ മധു എന്നിവരടങ്ങുന്നതാണ് പുതിയ സംഘം.
ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് തൊട്ടടുത്ത ദിവസങ്ങളില്‍ കിഴക്കമ്പലം പെരിയാര്‍ വാലി കനാലില്‍ നാട്ടുകാര്‍ കണ്ടതായി പറയുന്ന രക്തം പുരണ്ട വെട്ടുകത്തിയും വസ്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമം ഇതുവരേയും വിജയിച്ചിട്ടില്ല. ജിഷ മരിച്ചിട്ട് 29 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരേയും കൃത്യമായ നിഗമനത്തിലെത്താന്‍ പൊലിസിന് സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."