റോഡപകടം: മരണനിരക്ക് കുറഞ്ഞു
കോഴിക്കോട്: റോഡപകട മരണ നിരക്കില്‍ കുറവു സംഭവിച്ചതായി കണക്കുകള്‍. അതേ സമയം അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലിസ് സര്‍ക്കിളില്‍പ്പെടുന്ന സ്ഥലങ്ങളിലാണ് മരണങ്ങള്‍ കുറയുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. 2013ല്‍ 182 പേര്‍ വാഹനപകടത്തില്‍ മരിച്ചൂവെങ്കില്‍ 2014 ല്‍ 159 പേരും, 2015 ല്‍ 160 പേരും, 2016ല്‍ 145 പേരുമായി മരണ നിരക്ക് കുറഞ്ഞു. അപകടങ്ങളില്‍പ്പെടുന്നത് കൂടുതലായും കാല്‍നട യാത്രക്കാരാണ്. ഈ വര്‍ഷം ജനുവരിയില്‍ ഇതുവരെ 11 പേര്‍ക്ക് വാഹനാപകടങ്ങളില്‍ ജീവന്‍നഷ്ടമായി. ഇതില്‍ അഞ്ചുപേര്‍ കാല്‍നട യാത്രക്കാരാണ്. 65 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ വാഹനാപകടങ്ങള്‍ കുറവാണ്.
സ്വകാര്യബസുകളുടെ അമിതവേഗതയും ബൈക്കുകളുടെ ലക്കില്ലാത്ത കുതിപ്പുമാണ് അപകടങ്ങളില്‍ മിക്കതിനും കാരണം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ട്രാഫിക് പൊലിസിന് കീഴില്‍ വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തി കാംപയിന്‍ നടക്കുന്നുണ്ട്.
നടന്‍ മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറായ ശുഭയാത്ര പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നതാണ്. ലഘുലേഖ വിതരണം, സ്റ്റുഡന്റ് പൊലിസ് കാഡറ്റ് റാലി, സെമിനാറുകള്‍, ക്വിസ് മത്സരം, പെയിന്റിങ് മത്സരം, ഷോര്‍ട്ട്ഫിലിം ഫെസ്റ്റ്, വിവിധ റസിഡന്‍സ് അസോസിയേഷന്‍, ക്ലബുകള്‍ എന്നിവ സംഘടിപ്പിക്കുന്ന റാലികള്‍ എന്നിവ ശുഭയാത്രാ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ട്രാഫിക് പൊലിസിനായുള്ള ഏഴു കോടി രൂപയുടെ ഫണ്ടുപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 140 സര്‍ക്കാര്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് സ്മാര്‍ട്ട് ട്രാഫിക് ക്ലാസ്‌റൂം പദ്ധതിയും ഇതില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."