വിഷ്ണു വിഗ്രഹം പനമരം പുഴയില്‍ ഉപേക്ഷിച്ച നിലയില്‍
പനമരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലില്‍ കൊത്തിയ വിഷ്ണു വിഗ്രഹം പനമരം പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പനമരം പാലത്തിനു സമീപം ബോട്ട് ജെട്ടിക്ക് വേണ്ടി നിര്‍മിച്ച സ്റ്റപ്പിന് താഴെ പുഴയിലാണ് വിഗ്രഹം കണ്ടെത്തിയത്. പുഴയില്‍ കുളിക്കാനെത്തിയ ആര്യന്നൂര്‍ സ്വദേശി സജില്‍ കുമാര്‍, പനമരം സ്വദേശി കെ മഹറൂഫ് എന്നിവരാണ് വിഗ്രഹം കണ്ട് പൊലിസില്‍ വിവരമറിയിച്ചത്.
30 സെന്റീമീറ്റര്‍ വീതിയും 90 സെന്റിമീറ്റര്‍ നീളവുമുള്ള വിഗ്രഹമാണ് കണ്ടെത്തിയത്. വിഗ്രഹത്തിന്റെ മൂക്കിന്റെ ഭാഗം പൊട്ടിയ നിലയിലാണ്. പനമരം പൊലിസ് എത്തി വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റി.
പുരാവസ്തു അധികൃതരുടെ പരിശോധനയിലേ വിഗ്രഹത്തിന്റെ കാലപ്പഴക്കം വ്യക്തമാകുകയുള്ളൂ. വിഗ്രഹം ഉടന്‍ പുരാവസ്തു വകുപ്പിന് കൈമാറുമെന്നും വിഗ്രഹം പുഴയിലെത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പനമരം എസ്.ഐ ഇ വസന്തകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."