ഓടത്തോട് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കൊമ്പന് ഭീതി പരത്തി
മേപ്പാടി: ചുണ്ടേലിനടുത്ത ഓടത്തോട് ജനവാസ കേന്ദ്രത്തില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച കാട്ടുകൊമ്പന് ഭീതി പരത്തി.
ഇന്നലെ രാവിലെ 10ഓടെ കൂട്ടമുണ്ട എസ്റ്റേറ്റില്‍ നിന്നുമാണ് ആന ജനവാസ കേന്ദ്രത്തിലിറങ്ങിയത്. ഓടത്തോട് ക്ഷേത്രത്തിന് സമീപമാണ് ആദ്യം ആനയെ കണ്ടത്. പിന്നീട് ആന തേയില തോട്ടത്തിലേക്ക് മാറി. തേയില തോട്ടത്തിലും പ്രദേശത്തെ കുന്നിലുമായാണ് ആന നിലയുറപ്പിച്ചത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ശ്രമം നടത്തിയ ശേഷമാണ് ആനയെ തുരത്താനായത്. പടക്കം പൊട്ടിച്ചും സൈറന്‍ മുഴക്കിയുമായിരുന്നു ആനയെ തുരത്തിയത്. വീടുകള്‍ക്ക് മുമ്പിലൂടെ നടന്ന് വൈകിട്ട് ആറോടെ കൂടമുണ്ട എസ്റ്റേറ്റിലേക്ക് നീങ്ങുകയായിരുന്നു.
ചെമ്പ്ര മലയില്‍ നിന്നുമാണ് ആന എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കാപ്പംകൊല്ലി, കുന്നമ്പറ്റ എന്നിവിടങ്ങളിലും കാട്ടാന ഇറങ്ങി വന്‍ നാശ നഷ്ടം വരുത്തിയിരുന്നു.
ഫെന്‍സിങ് നിര്‍മാണത്തിലെ അപാകതയാണ് ആന ഇറങ്ങുന്നത് പതിവാകാന്‍ കാരണം. പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതിനെതിരേ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."