തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം; ഫയലുകള്‍ സിവില്‍ സേറ്റഷനില്‍ നിന്ന് അപ്രത്യക്ഷമായി
കാക്കനാട്: തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതു സംബന്ധിച്ച ഫയലുകള്‍ സിവില്‍ സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമായി. മുന്‍ കലക്ടര്‍ പി.ഐ ഷെയ്ക്ക് പരീതിന്റെ കാലത്ത് 2013 ഓഗസ്റ്റില്‍ കേന്ദ്രീയ വിദ്യാലയം തൃക്കാക്കരയില്‍ സ്ഥാപിക്കാന്‍ തീരുമാനമായത്.
ഇരുമ്പനത്ത് കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അവിടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെ തൃക്കാക്കര മുനിസിപ്പല്‍ എല്‍.പി സ്‌കൂളില്‍ താല്‍ക്കാലികമായി കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങുമെന്നും കലക്ടര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളില്‍ തുടര്‍ നടപടികള്‍ ഇതുവരെ ഉണ്ടായില്ല എന്നു മാത്രമല്ല ഫയലുകള്‍ സിവില്‍ സേറ്റഷനില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തതായിട്ടുള്ള ആരോപണവും ശക്തമായി.
സ്ഥലമെടുപ്പ് നടപടികള്‍ സ്വീകരിക്കേണ്ട കലക്ടറേറ്റിലെ എല്‍.എ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദിഷ്ട കേന്ദ്രീയ വിദ്യാലയം പദ്ധതിയെ കുറിച്ച് കേട്ട് കേള്‍വി പോലും ഇല്ല. ഇതിനിടെ കലക്ടര്‍ ഷെയ്ക്ക് പരീത് മാറി എം.ജി രാജമാണിക്യം ചുമതലയേറ്റിട്ടും തീരുമാനം നടപ്പിലായില്ല. അദ്ദേഹം പടിയിറങ്ങിയ ശേഷം ചുമതയേറ്റ ഇപ്പോഴത്ത കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലക്ക് കേന്ദ്രീയ വിദ്യാലയം സംബന്ധിച്ച് തീരുമാനം ഉണ്ടെന്നുപോലും അറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."