HOME
DETAILS

ആലപ്പുഴ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു

  
backup
January 29 2017 | 02:01 AM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4-2

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പമ്പിങ് അടുത്തമാസം ആരംഭിക്കും. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തകഴി റെയില്‍വേ ക്രോസിങിലൂടെ പൈപ്പിടുന്നത് പൂര്‍ത്തീകരിച്ചതായും ഉദ്ഘാടനം മാര്‍ച്ച് അവസാനവാരം നിര്‍വഹിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും. പദ്ധതിക്കായി 30 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന എംപവേഡ് കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്.
കിടങ്ങറ മുട്ടാര്‍ പാലം പുതുക്കി നിര്‍മിക്കുന്നതിനുള്ള ഡിസൈന്‍ അംഗീകാരത്തിനായി നല്‍കിയെന്ന് കുട്ടനാട് വികസന ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. മണ്ണുപുറം കോളനിയില്‍ ഒരു കോടി രൂപ ഉപയോഗിച്ച് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താതെയും എം.എല്‍.എ. അറിയാതെയും കരാറുകാരന് 65 ലക്ഷം രൂപ മാറി നല്‍കിയതു സംബന്ധിച്ച് ജില്ലാ വികസന സമിതി അന്വേഷണം നടത്തും. ഇതു സംബന്ധിച്ച് ജില്ലാ പട്ടികജാതി വികസന ഓഫീസറോട് യോഗം വിശദീകരണം തേടി.
ഇ.എം.എസ്. ഭവന പദ്ധതി പ്രകാരം 2012 മാര്‍ച്ച് 31 വരെ 12166 ഗുണഭോക്താക്കളാണ് കരാര്‍ വച്ചത്. ഇതില്‍ 10,953 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. കൈനകരി വടക്കേത്തോട്ടില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സ്ഥാപിച്ച മുട്ട് ഉടന്‍ നീക്കം ചെയ്യാന്‍ യോഗം നിര്‍ദേശിച്ചു. ദേശീയപാതയില്‍ ഒറ്റപ്പുന്ന മുതല്‍ എക്‌സറേ ജങ്ഷന്‍വരെയുള്ള ഭാഗം എലിവേറ്റഡ് ഹൈവേ ആക്കുന്നതിനായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ചേര്‍ത്തലവരെയുള്ള റോഡരുകിലെ പാഴ്മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടിയായതായും ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ചേര്‍ത്തല മനോരമ കവലയുടെ വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി അവസാനഘട്ടത്തിലാണെന്നും ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ടു കോടി രൂപ അനുവദിച്ചതായും സ്ഥലമെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറും നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറും പറഞ്ഞു.
രണ്ടു മാസത്തിനിടയില്‍ ഹോട്ടലുകളിലും മത്സ്യമാര്‍ക്കറ്റുകളിലുമായി 186 പരിശോധന നടത്തിയതായി ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മത്സ്യത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിനായി 14 സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കു നല്‍കി. രണ്ടു വര്‍ഷമായി നടത്തിയ പരിശോധനകളില്‍ ഇതുവരെ മത്സ്യ സാമ്പിളുകളില്‍ കൃത്രിമം കണ്ടെത്തിയിട്ടില്ലെന്നും ഫുഡ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
സംസ്ഥാന, കേന്ദ്ര പദ്ധതികളുടെ അവലോകനവും യോഗത്തില്‍ നടന്നു. സംസ്ഥാന പ്ലാന്‍ പദ്ധതികള്‍ക്കായി അനുവദിച്ച തുകയില്‍ 177.09 കോടി രൂപ ചെലവഴിച്ചു. 75.86 ശതമാനമാണ് പുരോഗതി. കേന്ദ്ര പദ്ധതികളില്‍ 100.03 ശതമാനമാണ് ചെലവഴിക്കല്‍. 194.21 കോടി രൂപ ചെലവഴിച്ചു. മറ്റു കേന്ദ്ര സഹായ പദ്ധതികളിലൂടെ 102.39 കോടി രൂപ ചെലവഴിച്ചു. 94.74 ശതമാനമാണ് ചെലവഴിക്കല്‍. മൊത്തം 184 പദ്ധതികളാണ് നടപ്പാക്കുന്നത്. സംസ്ഥാന പദ്ധതികളില്‍ 18 വകുപ്പുകള്‍ അനുവദിച്ച നൂറുശതമാനം തുകയും ചെലവഴിച്ചു. എം.പി.എം.എല്‍.എ. ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ അവലോകനവും നടത്തി.
ഡെപ്യൂട്ടി കളക്ടര്‍ എസ്. മുരളീധരന്‍പിള്ള ആധ്യക്ഷ്യം വഹിച്ചു. ജില്ലാ വികസനസമിതിയോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും കൃത്യമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെ ന്നും അധ്യക്ഷന്‍ നിര്‍ദേശിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, മന്ത്രിമാരുടെയും എം.പി.മാരുടെയും എം.എല്‍.എ.മാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago