വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി
കുട്ടനാട്:കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി.പദ്ധതികളുടെ ദേശീയ നിരീക്ഷകന്‍ സത്യനാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചമ്പക്കുളം ബ്ലോക്കിലെ തകഴി,തലവടി പഞ്ചായത്തുകളില്‍ പരിശോധന നടത്തിയത്.
കേന്ദ്ര സംഘാംഗം മോഹനന്‍ നായര്‍,ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് രമണി.എസ്.ഭാനു,ബി.ഡി.ഓ.കെ.ആര്‍.സുജാത,തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍,പഞ്ചായത്തംഗങ്ങളായ അജിത്ത് കുമാര്‍ പിഷാരത്ത്,ബാബു വലിയവീടന്‍,അനുരൂപ് മരങ്ങാട്ട്,ബിനു സുരേഷ് വി.ഇ.ഓമാരായ രാജേഷ്,അനീഷ്,സി.ഡി.എസ്.സെക്രട്ടറി എസ്.സിന്ധു, ചെയര്‍പേഴ്‌സണ്‍ രാജമ്മ സന്തോഷ് തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
തലവടി ഗ്രാമപഞ്ചായത്ത് ഹാളിലെ അവലോകന യോഗത്തിനു ശേഷം കേന്ദ്രാവിഷ്‌കൃത പദ്ധതിപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം,പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
നിലവിലുള്ള പ്രവര്‍ത്തികളില്‍ തൃപ്തി രേഖപ്പെടുത്തിയ സംഘം കേന്ദ്രത്തില്‍ നിന്നുമനുവദിക്കുന്ന ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും,പോളനിര്‍മ്മാര്‍ജന പ്രവര്‍ത്തികള്‍ തൊഴിലുറപ്പുമായി ബന്ധപ്പെടുത്തി ചെയ്യുന്നതിനും കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുമെന്നും പറഞ്ഞു.
കൂടാതെ ഐ.എ.വൈ.പദ്ധതിക്കായി അനുവദിക്കുന്ന തുകയും വീടുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചു.ജനുവരി അവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നേരത്തെ തകഴി ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തിയ സംഘം ഐ.എ.വൈ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളും വിവിധ തൊഴിലുറപ്പ് ജോലികള്‍ നടക്കുന്ന സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."