പതിവുതെറ്റിക്കാതെ ദേശാടനപക്ഷികള്‍ ഇത്തവണയും വെഞ്ചാലിയില്‍
തിരൂരങ്ങാടി: ദേശാടനപക്ഷികള്‍ ഇത്തവണയും വെഞ്ചാലിയില്‍ വിരുന്നെത്തി. കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്ന വെഞ്ചാലി, കുണ്ടൂര്‍, കൊടിഞ്ഞി വയലുകളിലാണ് സൈബീരിയന്‍ കൊക്കുകള്‍, വൈറ്റ് ഐബിസ്, സ്‌ട്രോക്ക് അടക്കമുള്ള ദേശാടനപക്ഷികള്‍ എത്തിയത്.
മഞ്ഞുകാലം തുടങ്ങിയതോടെ ഇവിടത്തെ കാര്‍ഷിക മേഖലയില്‍ കൃത്യമായെത്തുന്ന ദേശാടന പക്ഷികളാണിവ. നവംബര്‍ മുതല്‍ ജനുവരി വരെയാണ് ഇവിടത്തെ വാസം. കാലാവസ്ഥയ്ക്കനുസൃതമായി സഞ്ചരിക്കുന്നവയാണ് ഈ കൊക്കുകള്‍. നാട്ടിലെ വെള്ളക്കൊക്കിനൊപ്പം തീറ്റതേടി വയലുകളിലും മറ്റും സഞ്ചരിക്കുകയും രാത്രികാലങ്ങളില്‍ സമീപത്തെ വൃക്ഷങ്ങളില്‍ കഴിയുകയുമാണ് ഇവയുടെ രീതി.
മത്സ്യങ്ങള്‍ക്ക് പുറമേ, തവള, വയലുകളില്‍ കാണപ്പെടുന്ന ഞണ്ടുകള്‍ തുടങ്ങി വിവിധയിനം ജീവികളാണ് പ്രധാന തീറ്റ. ഫെബ്രുവരി വരെയുള്ള തണുത്ത കാലാവസ്ഥ, ഭക്ഷ്യലഭ്യത തുടങ്ങിയവയാണ് ഇവയെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഈയിടെ വിവിധയിനം ദേശാടനപക്ഷികള്‍ വെഞ്ചാലിയില്‍ എത്തിയിരുന്നെങ്കിലും കാലാവസ്ഥാ വ്യതിയാനംമൂലം സ്ഥലംവിട്ടു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ എത്തിയ ഇവ രണ്ടാഴ്ച മുന്‍പു സ്ഥലം വിടുകയായിരുന്നു.
സൈബീരിയ, ബ്രിട്ടന്‍, വടക്കന്‍ പാക്കിസ്താന്‍, കാനഡ, വടക്കേ അമേരിക്ക, ഹിമാലയന്‍ നിരകള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പക്ഷികള്‍ കേരളത്തില്‍ എത്താറുണ്ട്. സൈബീരിയയില്‍നിന്ന് ഒക്ടോബറില്‍ കേരളത്തിലെത്തി മാര്‍ച്ചില്‍ മടങ്ങിപ്പോകുന്ന വാഗ്ടയില്‍സ് ഇത്തവണ ഡിസംബറിലാണ് കേരളത്തിലെത്തിയത്. അടുത്തകാലത്തായി കേരളത്തിലേക്കു ദേശാടനം നടത്തുന്ന പക്ഷികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായതായാണ് വിലയിരുത്തല്‍.
നീരുറവകള്‍ വറ്റുന്നതും കാലാവസ്ഥാ വ്യതിയാനംമൂലം ചെടികളും വൃക്ഷങ്ങളും പൂവിടുന്നതു കാലംതെറ്റിയതുമാണ് പക്ഷികളെ ഇവിടെനിന്ന് അകറ്റുന്നത്. ശൈത്യകാലമാണെങ്കിലും പകല്‍സമയത്തെ ഉഷ്ണം നേരത്തേതന്നെ മടങ്ങിപ്പോകാന്‍ ഇവയെ പ്രേരിപ്പിക്കുകയാണ്.
കാലാവസ്ഥാ മാറ്റവും ആഗോള താപനവുമെല്ലാം മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥ തകര്‍ക്കുന്നതായാണ് ഈ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."