HOME
DETAILS
MAL
ഡല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്ത ആകാശവാണി നിര്‍ത്തുന്നു
backup
January 29 2017 | 05:01 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് പ്രാദേശികഭാഷകളിലുള്ള ആകാശവാണി വാര്‍ത്തകളുടെ സംപ്രേഷണം നിര്‍ത്തുന്നു. മലയാളമുള്‍പ്പെടെ, അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ വാര്‍ത്തകളുടെ സംപ്രേഷണമാണ് നിര്‍ത്തുന്നത്.മാര്‍ച്ച് ഒന്നു മുതല്‍ പ്രാദേശികവാര്‍ത്തകള്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്ന് സംപ്രേഷണം ചെയ്യും.
മലയാളം തിരുവനന്തപുരത്ത് നിന്നും അസമീസ് ഗുവാഹാട്ടി, ഒഡിയ,കട്ടക്ക്, തമിഴ് ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും സംപ്രേഷണം ചെയ്യണമെന്ന് പ്രസാര്‍ ഭാരതി വാര്‍ത്താവിഭാഗം ഡയറക്ടര്‍ ജനറലിന് വേണ്ടി സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി.കെ. ആചാര്യ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."