ഗെയ്ല് പൈപ്പ്ലൈന് സ്ഥാപിക്കുന്നത് സമര സമിതി തടഞ്ഞു
കൂറ്റനാട്: കരിമ്പ പാലക്കല്‍ പീടികയില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് തടഞ്ഞ സമരസമിതി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി.
പെരുമ്പിലാവിലെ ഗെയ്ലിന്റെ ഗോഡൗണില്‍നിന്ന് വാതകം കൊണ്ടുപോകാനായി സ്ഥാപിക്കുന്ന പൈപ്പും മറ്റു സാമഗ്രികളും കൊണ്ടുവന്ന വാഹനമാണ് നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരും തടഞ്ഞത്. ഗെയ്ലിന്റെ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് പൈപ്പുകള്‍ കൊണ്ടുവന്നത്.
ജനവാസ കേന്ദ്രത്തില്‍ പാടം നികത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ മുദ്യാവാക്യവുമായി എത്തി പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു.
ഇതിനെ തുടര്‍ന്നു അമ്പതോളം സമരസമിതി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
പട്ടാമ്പി സി.ഐ പി.എസ് സുരേഷ്, ചാലിശ്ശേരി എസ്.ഐ ശ്രീനിവാസന്, തൃത്താല എസ്.ഐ ടി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ബറ്റാലിയന് പൊലിസ് സംഭവസ്ഥലത്തു നിലയുറപ്പിച്ചിരുന്നു. അറസ്റ്റു ചെയ്തവരെ പിന്നീട് വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."