HOME
DETAILS

ജില്ലയില്‍ കാര്‍ഷിക ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി

  
backup
January 29 2017 | 05:01 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d

കൊടുമ്പ്: ജില്ലയില്‍ കാര്‍ഷിക ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി. കൊടുമ്പ് പഞ്ചായത്തിലെ പാടശേഖരസമിതികളില്‍ നിന്നാണ് ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നത്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ പോളിസിയില്‍ അംഗമാകാനുള്ള തീയതി കഴിഞ്ഞ ആഴ്ച അവസാനിച്ചു. ഹെക്ടറിന് 750 രൂപയാണ് പ്രീമിയം തുക. ഇതാകട്ടെ ബാങ്ക് വായ്പ എടുത്തവര്‍ക്കാണ് പ്രധാനമായും ഈ ആനുകൂല്യം. വായ്പ എടുക്കാത്തവര്‍ക്ക് നേരിട്ടും ചേരാന്‍ കഴിയും. അവസാന തീയതി കഴിഞ്ഞ ആഴ്ചയായിരുന്നു. വിളകള്‍ ഉണക്കം ബാധിക്കുക, വെള്ളമില്ലാതെ നശിക്കുക എന്നിവക്കെല്ലാമാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ഒരു പ്രദേശത്തുള്ള മുഴുവന്‍ പാടശേഖരവും നശിച്ചാല്‍ മാത്രമേ പോളിസിയുടെ ആനുകൂല്യം കര്‍ഷകന് ലഭിക്കുകയുള്ളു. മാത്രമല്ല കാലാവസ്ഥയുടെ വ്യക്തമായ കണക്കും പരിശോധിച്ചാണ് ആനുകൂല്യം നല്‍കാറുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നിരവധി ഇന്‍ഷുറന്‍സ് പോളിസി തട്ടിപ്പുകളില്‍ ഒന്നാണിത്. വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നത് അപൂര്‍വ്വമാണ്. മിക്കതിനും എന്തെങ്കിലും കാരണം പറഞ്ഞ് തള്ളുകയാണ് ചെയ്യുന്നത്. എന്നാല്‍ കൊടുമ്പ് പഞ്ചായത്തിലെ പാടശേഖരസമിതികളില്‍ നിന്ന് പോളിസി പ്രീമിയം ഈടാക്കിയത് അവസാന തീയതി കഴിഞ്ഞശേഷം ബുധനാഴ്ചയാണ്. മാത്രമല്ല പ്രീമിയം തുക നല്‍കിയതിന് രസീതി നല്‍കിയിട്ടില്ല. പകരം ഒരു തുണ്ടു കടലാസില്‍ പലചരക്ക് കടയിലെ കണക്ക് എഴുതുന്ന രീതിയില്‍ എഴുതി നല്‍കിയിരിക്കുകയാണ്. പത്തോളം പാടശേഖരസമിതികളില്‍ നിന്ന് തുക കൈപ്പറ്റിയതായാണ് ആരോപണം. കഴിഞ്ഞ വര്‍ഷവും ഇതേരീതിയില്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയതായി പാടശേഖരസമിതികള്‍ പറയുന്നു.
എന്നാല്‍ അവസാന തീയതിയായതുകൊണ്ട് കൂട്ടത്തോടെ പോളിസി വാങ്ങിയതായാണ് മനസിലാക്കുന്നതെന്ന് കൊടുമ്പ് കൃഷി ഓഫീസര്‍ അറിയിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നല്‍കുന്നതാണിത്. തൊട്ടടുത്ത കാലാവസ്ഥ കേന്ദ്രത്തിന്റെ ഒരു വര്‍ഷത്തെ ഡാറ്റ പരിശോധിച്ചശേഷം മാത്രമെ ഇതില്‍ ആനുകൂല്യം ലഭിക്കൂ. ഒരു പക്ഷേ ലഭിക്കാതിരിക്കുകയും ചെയ്യാം. കൃഷിഭവനില്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയണമെന്നില്ലെന്നുമാണ് അധികൃതരുടെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago