യമന്‍ പ്രതിസന്ധിക്ക് പരിഹാരമാവുന്നു; ഇരുപക്ഷവും റമദാനിനു മുന്‍പ് തടവുകാരെ കൈമാറും
റിയാദ്: സംഘര്‍ഷം നീണ്ടുപോകുന്ന യമനില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പൂര്‍ണവിജയം കാണുമെന്ന് സൂചന. സമാധാന ചര്‍ച്ചയില്‍ നേരത്തെ ഇരു വിഭാഗവും തമ്മില്‍ ധാരണയിലെത്തിയ ജയില്‍പുള്ളികളെ തമ്മില്‍ കൈമാറ്റം ചെയ്യുന്നത് റമദാനിനുമുന്‍പ് തന്നെയുണ്ടാകുമെന്ന് ഇരുവിഭാഗ നേതാക്കളും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന യു.എന്‍ പ്രതിനിധി കുവൈറ്റില്‍ വ്യക്തമാക്കി.
ഇറാന്‍ പിന്തുണയുള്ള ശീഈ ഹൂതി വിഭാഗവും സഊദി പിന്തുണയുള്ള ഔദ്യോഗിക ഗവണ്‍മെന്റ് ഗ്രൂപ്പും തമ്മില്‍ വര്‍ഷത്തിലധികമായി നടക്കുന്ന സംഘര്‍ഷത്തിന് ശമനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിനു മുന്നോടിയായാണ് ഇരുവിഭാഗങ്ങളുടെയും തടവുകാരെ തമ്മില്‍ കൈമാറുന്നത്.
ആയിരത്തിധികം തടവുകാരെ തമ്മില്‍ കൈമാറ്റം ചെയ്യാനുണ്ടെന്ന് ഹൂത്തികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, വിവിധ കേസുകളിലുള്ള 4000 തടവുകാരെങ്കിലും കൈമാറ്റം ചെയ്യപ്പെടുമെന്നാണ് ഔദ്യോഗിക ഗവണ്‍മെന്റ് പക്ഷം വ്യക്തമാക്കിയത്. രണ്ടു ദിവസത്തിനകം ഇരുവിഭാഗങ്ങളും തടവുകാരുടെ ലിസ്റ്റുകള്‍ യു.എന്‍ പ്രതിനിധിക്ക് കൈമാറും.
തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള അനുയോജ്യമായ നടപടിക്രമങ്ങള്‍ റെഡ്‌ക്രോസിന്റെ സഹായത്താലാണ് നടക്കുകയെന്ന് യു.എന്‍ പ്രതിനിധി ഇസ്മായില്‍ ഒഹ്ദ് ഷെയ്ഖ് അഹമദ് വ്യക്തമാക്കി. ഇരു വിഭാഗമായുള്ള സംഘര്‍ഷ സമാധാന ചര്‍ച്ചയുടെ ഒരു നാഴിക കല്ലായിരിക്കും തടവുകാരുടെ കൈമാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."