HOME
DETAILS

നെല്ലുവായ് പാലത്തിന്റെ വീതി വര്‍ധിപ്പിക്കല്‍ നിര്‍മാണം പാതി വഴിയില്‍ തടസപ്പെട്ടു

  
backup
January 29 2017 | 05:01 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5

എരുമപ്പെട്ടി: വടക്കാഞ്ചേരി കുന്നംകുളം പ്രധാന പാതയിലെ നെല്ലുവായ് പാലത്തിന്റെ വീതി വര്‍ദ്ധിപ്പിക്കല്‍ നിര്‍മ്മാണം പാതി വഴിയില്‍ തടസപ്പെട്ടു. പുറമ്പോക്ക് ഭൂമി അളന്നെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ തടസപ്പെടുത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വേണ്ട നടപടി കൈകൊള്ളാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

ദിവസങ്ങള്‍ നീണ്ടുപോകുന്നതിനാല്‍ കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ നിന്നും ഒഴിവാകാന്‍ ശ്രമം നടത്തുന്നതായി സൂചന.
ആലത്തൂര്‍ ഗുരുവായൂര്‍ സംസ്ഥാന പാതകൂടിയായ വടക്കാഞ്ചേരി കുന്നംകുളം റോഡിലെ എരുമപ്പെട്ടി നെല്ലുവായ് പാലത്തിന്റെ വീതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നര വര്‍ഷം മുമ്പാണ് ആരംഭിച്ചത്.
സമാന്തര റോഡ് നിര്‍മാണം, കോണ്‍ഗ്രീറ്റ് കാന നിര്‍മാണം ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ലക്ഷങ്ങള്‍ മുടക്കി പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ പണികള്‍ ആരംഭിച്ചത് മുതല്‍ തന്നെ നാട്ടുകാരും പ്രദേശത്തെ ഡ്രൈവേഴ്‌സ് തൊഴിലാളികളും ആരോപണങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ് പോകാന്‍ ഇടയാക്കി.
സമാന്തര റോഡ് നിര്‍മാണം നടത്തുമ്പോള്‍ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള പുറമ്പോക്ക് ഭൂമികള്‍ അളന്ന് തിരിച്ച് പിടിക്കണമെന്നും പാലത്തിന് മുകളിലും വശങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള ജലവിതരണ പൈപ്പുകളുടെ ചോര്‍ച്ചയും തകരാറുകളും പരിഹരിക്കണമെന്നും നിലവാരമുള്ള പൈപ്പുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുജനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്.
എതിര്‍പ്പുകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കരാറുകാരന് പണികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍ പരാതികള്‍ പരിഹരിക്കുന്നതില്‍ ബന്ധപ്പെട പൊതു മരാമത്ത് വകുപ്പും ജല വിതരണ പകുപ്പും കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല.
അളവ് നടത്താന്‍ താലൂക്ക് സര്‍വ്വെ വിഭാഗത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും തങ്ങള്‍ക്കതിന് സമയമില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പാലത്തിന്റെ വീതി വര്‍ധിപ്പിച്ച ഭാഗത്തേക്ക് റോഡ് നിര്‍മിക്കാന്‍ കഴിയാത്തത് വാഹനങ്ങള്‍ക്ക് വലിയ അപകട സാധ്യതയുണ്ടാക്കുന്നുണ്ട്.
ഇതിന് പുറമെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കാലാവധി കഴിയുന്നതിനാല്‍ ഇതിന് അനുവദിച്ച ഫണ്ട് പാഴായി പോകാന്‍ ഇടയുള്ളതായും സൂചനയുണ്ട്.
ഇതിനിടയില്‍ നിര്‍മാണ തടസപ്പെടുന്നതും നിര്‍മാണ സമഗ്രികളുടെ നിരക്ക് വര്‍ധിച്ചതും സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതിനാല്‍ കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ നിന്നും ഒഴിഞ്ഞു പോകുന്നതായി കാണിച്ച് പൊതു മരാമത്ത് വകുപ്പിന് കത്ത് നല്‍കിയതായും അറിയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  21 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  23 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  44 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago