ലോ അക്കാദമിക്ക് സര്‍വകലാശാല അഫിലിയേഷന്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍; ഉണ്ടെന്ന് മുന്‍ സിന്‍ഡിക്കേറ്റ് അംഗം
തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍വകലാശാല അഫിലിയേഷന്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍. കൊച്ചിയിലെ അഭിഭാഷകന്‍ ഡോ. വിന്‍സന്റ് പാനിക്കുളങ്ങളരയുടേതാണ് ആരോപണം. കോളജിന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയും അറിയിച്ചിരുന്നു.
എന്നാല്‍, ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സിന്‍ഡിക്കേറ്റ് അംഗമായ ആര്‍.എസ് ശശികുമാര്‍. അക്കാദമിക്ക് അഫിലിയേഷന്‍ നല്‍കിയതിന് രേഖയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. 1968 ലെ സര്‍വകലാശാല മിനുട്‌സില്‍ രേഖയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അഫിലിയേഷന്‍ ഉള്‍പ്പെടെയുള്ള ഫയല്‍ നഷ്ടപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ കേരളസര്‍വകലാശാലയില്‍ പുതിയതല്ല. അതുപോലെ അക്കാദമിയുടെ ഭൂമി സംബന്ധിച്ച രേഖകളും സര്‍വകലാശാലയില്‍ ഇല്ലെന്ന് ആര്‍.എസ്. ശശികുമാര്‍ അറിയിച്ചു.
1982ല്‍ പ്രിന്‍സിപ്പലായിരുന്ന നാരായണന്‍ നായരുടെ സര്‍വകലാശാലാ സിന്‍ഡിക്കറ്റിലെ അംഗത്വത്തെച്ചൊല്ലിയുള്ള പ്രശ്‌നമായിരുന്നു വിന്‍സന്റ് പാനികുളങ്ങര ഉന്നയിച്ചിരുന്നത്. അഫിലിയേഷന്‍ ഇല്ലാത്ത ലോ അക്കാദമിയിലെ പ്രിന്‍സിപ്പലിന് സിന്‍ഡിക്കറ്റില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ല എന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ലെങ്കിലും അപ്പീലില്‍ സുപ്രിംകോടതിയുടെ തീര്‍പ്പ് നാരായണന്‍ നായര്‍ക്ക് അനുകൂലമായിരുന്നു. ഇത്രയും കാലം അദ്ദേഹം കോളജിനെ പ്രതിനിധീകരിച്ചു നിന്നതിനാല്‍ പ്രത്യേക സാഹചര്യത്തില്‍ അഫിലിയേഷന്‍ ഉള്ളതായി കാണാം എന്നായിരുന്നു. ഇത് പ്രിന്‍സിപ്പലിന്റെ കാര്യത്തില്‍ മാത്രമായിരുന്നു. എന്നാല്‍, ഈ കോളജിന് ഇതുവരെ അഫിലിയേഷന്‍ കിട്ടിയിട്ടില്ലെന്ന് വിന്‍സന്റ് പാനിക്കുളങ്ങര പറയുന്നു.
കേസിന് ശേഷവും അഫിലിയേഷനായി അപേക്ഷിക്കാന്‍ അക്കാദമി തയ്യാറായില്ല എന്നാണ് ആരോപണം. ഇത്രകാലം അഫിലിയേഷന്‍ ഉണ്ടായിരുന്നില്ല എന്ന രഹസ്യം പരസ്യമാകുമെന്നായിരുന്നു ഭീതി. കോളജിന് അഫിലിയേഷന്‍ ഇല്ലെന്ന് പുറത്തറിഞ്ഞാല്‍ പല അഭിഭാഷകരുടെയും ജോലി പോകും. പല ജഡ്ജിമാരുടെയും ഉത്തരവുകള്‍ വരെ അവസാധുവാകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നുവെന്നും വിന്‍സന്റ് പറയുന്നു. അക്കാദമി ഉന്നതരുടെ പ്രതികാര നടപടിയായി പിന്നീട് നിരന്തരം ഉപദ്രവങ്ങളുണ്ടായി. അഭിഭാഷകവൃത്തിയില്‍ നിന്ന് അകാരണമായി തന്നെ സസ്‌പെന്‍ഡ് ചെയ്യിച്ചു. പിന്നീട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചാണ് നീതി നേടിയെടുത്തതെന്നും വിന്‍സന്റ് പാനികുളങ്ങര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."