HOME
DETAILS

രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ അനിവാര്യത വിളംബരം ചെയ്ത് ബഹ്‌റൈനിലും മനുഷ്യജാലിക

  
backup
January 29 2017 | 06:01 AM

manushya-jalika-skssf-bharain-manama

മനാമ: രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ അനിവാര്യത വിളമ്പരം ചെയ്ത് ബഹ്‌റൈനിലും എസ്.കെ.എസ്.എസ്.എഫിന്റെ മനുഷ്യജാലിക നടന്നു. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 40 കേന്ദ്രങ്ങളിലായി എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിച്ച മനുഷ്യജാലിക സംഗമങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനിലും കഴിഞ്ഞ ദിവസം മനുഷ്യജാലിക നടന്നത്.

മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യജാലിക സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതങ്ങളുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മാനവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതകള്‍ അദ്ധേഹം വിവരിച്ചു.

പ്രമുഖ വാഗ്മിയും എസ്.വൈ.എസ് കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ തുറന്നു കാട്ടി അദ്ദേഹം നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. ഗോവധം, ദേശീയത തുടങ്ങി ഇന്ന് ഇന്ത്യയില്‍ നടക്കുന്ന മിക്ക വിവാദങ്ങള്‍ക്കു പിന്നിലും കൃത്യമായ ചില രാഷ്ട്രീയ അജണ്ടകളുണ്ടെന്നും ഭരണകൂടത്തിന്റെ പിന്തുണയോടെ ചില തീവ്രവാദഭീകരവാദ സംഘടനകളുടെയും പാര്‍ട്ടികളുടെയും കീഴില്‍ നടക്കുന്ന ഇത്തരം അരുതായ്മകളെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പിന്തുണക്കുന്നില്ലെന്നും അവയെല്ലാം അതിജീവിച്ച് രാജ്യത്തിന്റെ സൗഹൃദ പാരമ്പര്യം സംരക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ചടങ്ങില്‍ സാംസ്‌കാരിക വേദി മുന്‍ പ്രസിഡന്റ് ശൈലേഷ്, കെ.എം.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ് എസ്.വി ജലീല്‍, ചെമ്പന്‍ ജലാല്‍ (ഒ.ഐ.സി.സി), സാമൂഹ്യപ്രവര്‍ത്തകരായ റഫീഖ് അബ്ദുല്ല, കെ.ടി സലീം, സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഭാരവാഹികളായ എസ്.എം.അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞുമുഹമ്മദ് ഹാജി, മുസ്തഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി എന്നിവരും സമസ്തയുടെ വിവിധ ഏരിയാപോഷക സംഘടനാ പ്രതിനിനിധികളും നേതാക്കളും പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് അഷ്‌റഫ് അന്‍വരി ചേലക്കര അധ്യക്ഷത വഹിച്ചു. മനുഷ്യജാലിക തീര്‍ക്കലിനും പ്രതിജ്ഞക്കും അദ്ദേഹം നേതൃത്വം നല്‍കി. ഹാഫിള് ശറഫുദ്ദീന്‍ മൗലവി ഖിറാഅത്ത് നടത്തി. ഓര്‍ഗനൈസിങ് സെക്രട്ടറി നവാസ് കൊല്ലം സ്വാഗതവും സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago