HOME
DETAILS
MAL
ജിഷ വധക്കേസ്: അന്വേഷണം പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്ന് എ.ഡി.ജി.പി സന്ധ്യ
backup
May 27 2016 | 12:05 PM
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയായ ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിന് സമയമെടുക്കുമെന്ന് എ.ഡി.ജി.പി സന്ധ്യ. പുതിയ അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിനു ശേഷമായിരുന്നു ബി. സന്ധ്യയുടെ പ്രതികരണം. അന്വേഷണത്തില്‍ ക്ഷമ ആവശ്യമാണ്, എല്ലാവരുടെയും സഹകരണവും. പഴയ അന്വേഷണസംഘത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സന്ധ്യ പറഞ്ഞു.
സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കേസില്‍ പ്രതിയെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. ഇതിനെതിരേ സാമൂഹിക പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി കെ. പത്മകുമാറിനെ മാറ്റി തല്‍സ്ഥാനത്ത് ബി.സന്ധ്യയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."