HOME
DETAILS
MAL
'പഞ്ചാബ് അതിര്‍ത്തിയാണ്, പാകിസ്താന്റെ ഭീഷണിയുണ്ട്'- വോട്ടു പിടുത്തത്തിന് പുതിയ അടവുമായി മോദി
backup
January 29 2017 | 12:01 PM
ഛണ്ഡീഗഢ്: ഉപ- ദേശീയതാ വികാരം ഉണര്‍ത്തുന്ന പ്രസംഗത്തിനു പിന്നാലെ പാകിസ്താന്റെ ഭീഷണി ഉയര്‍ത്തിക്കാട്ടിയും പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.
പഞ്ചാബ് അതിര്‍ത്തി സംസ്ഥാനമാണ്. പഞ്ചാബിനെ തകര്‍ക്കാന്‍ പാകിസ്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ഇവിടെ ഒരു ബലഹീന സര്‍ക്കാരോ, പുറത്തുനിന്നുള്ളവരുടെ സര്‍ക്കാരോ വരികയാണെങ്കില്‍ പഞ്ചാബിനും രാജ്യത്തിനും അതു നല്ലതല്ലെന്നും മോദി പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്റെ എ.എ.പിയെ ഉന്നംവെച്ചാണ് പുറത്തുനിന്നുള്ളവര്‍ എന്നു പറഞ്ഞത്.
ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ഭരണത്തിലുള്ള അകാലിദള്‍- ബി.ജെ.പി സഖ്യത്തെ കോണ്‍ഗ്രസ് തൂത്തെറിയുമെന്നാണ് പ്രവചനങ്ങള്‍. കൂടാതെ എ.എ.പിയും ശക്തമായ സാന്നിദ്ധ്യമായി ഇപ്രാവശ്യം മത്സരത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."