യമനില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ 41 അല്‍ ഖ്വൈദ തീവ്രവാദികളടക്കം 57 പേര്‍ കൊല്ലപ്പെട്ടു
റിയാദ്: യമനില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമ ബോംബാക്രമണത്തില്‍ നിരവധി മരണം. 41 അല്‍ ഖ്വൈദ തീവ്രവാദി നേതാക്കളടക്കം 57 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. തെക്കന്‍ യമനില്‍ ഞായറാഴ്ച നടത്തിയ റെയ്ഡിനിടെയാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 16 സാധാരണക്കാരും കൊല്ലപ്പെട്ടു.
അമേരിക്കന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് നിവാസികളും ഉദ്യോഗസ്ഥരുമാണ് വെളിപ്പെടുത്തിയത്. അല്‍ ബയ്ദ പ്രവിശ്യയിലെ യഖ്‌ല ജില്ലയില്‍ നടത്തിയ വെടിവെപ്പില്‍ യമനിലെ മുതിര്‍ന്ന അല്‍ ഖ്വൈദ നേതാവായ അബ്ദുല്‍ റഹൂഫ് അല്‍ ദഹബ് കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികളായ നാട്ടുകാര്‍ വെളിപ്പെടുത്തി. ആക്രമണത്തില്‍ മൂന്ന് കുട്ടികളും ആറു സ്ത്രീകളുമടക്കം 57 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
യമന്‍ യുദ്ധം തുടങ്ങി രണ്ടു വര്‍ഷത്തിനിടെ അമേരിക്ക നടത്തുന്ന ആദ്യ റെയ്ഡ് ആണിത്. ഡൊണാള്‍ഡ് ട്രംപ് ഭരണമേറിയ ശേഷമുള്ള ആദ്യ ഓപ്പറേഷന്‍ കൂടിയാണിത്. വിശുദ്ധ യുദ്ധത്തില്‍ തങ്ങള്‍ക്ക് കടുത്ത ആക്രമണം നേരിട്ടെന്ന് അല്‍ ഖൈ്വദ ടെലഗ്രാമില്‍ കുറിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എത്ര അംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.
ഞായറാഴ്ച രാവിലെ അല്‍ ഖ്വൈയ്ദ നേതാവായ അബ്ദുല്‍ റഹൂഫ് അല്‍ ദഹബിന്റെ വീടിന് നേരെ ഡ്രോണ്‍ വിമാനം നടത്തിയ ബോംബാക്രമണത്തിന് ശേഷം ഹെലി കോപ്ടറില്‍ എത്തിയ മറ്റൊരു സേനാ സംഘം പാരച്യൂട്ടില്‍ ഇറങ്ങിയാണ് വെടിവെപ്പ് ആരംഭിച്ചത്. ആക്രമണത്തില്‍ വീട്ടിലെ മുഴുവന്‍ അംഗങ്ങളും കൊല്ലപ്പെട്ടു. പിന്നീടെത്തിയ യുദ്ധ വിമാനങ്ങള്‍ സമീപത്തെ മുഴുവന്‍ വീടുകള്‍ക്കും നേരെ ബോംബ് വര്‍ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."