HOME
DETAILS
MAL
ഉള്ള്യേരി സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞു വീണു മരിച്ചു
backup
January 29 2017 | 16:01 PM
മനാമ: കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞു വീണു മരിച്ചു. ഉള്ള്യേരി നാറാത്ത് കുനിച്ചികണ്ടി അബ്ദുല്‍ ഹമീദ് (50) ആണ് മരിച്ചത്.
ഉള്ള്യേരിരിയില് ഓട്ടോ ഡ്രൈവറായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് ബഹ്റൈനിലെത്തിയത്. നേരത്തെ കുവൈത്തിലായിരുന്നു. സോളാ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം പച്ചക്കറി കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. കുനിച്ചികണ്ടി ഹമീദ് പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ റസിയ. മക്കള്‍: ജസീത, റോഷന്, ലബീബ്. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനു നടപടികള്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."