ആന്റണിയുടെ പരാമര്‍ശത്തിന് ചെന്നിത്തലയുടെ മറുപടി
തൊടുപുഴ: കാല്‍ച്ചുവട്ടിലെ മണ്ണ് ബി.ജെ.പി ചോര്‍ത്തുന്നുവെന്ന എ.കെ.ആന്റണിയുടെ പരാമര്‍ശത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ബി.ജെ.പി ചോര്‍ത്തുകയാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് ചെന്നിത്തല തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം മതേതരത്വത്തിന്റെ നാടായതിനാല്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും വലിയ വളര്‍ച്ചയുണ്ടാക്കാന്‍ കഴിയില്ല. പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ആര്‍.എസ്.എസുമായവരെ പാര്‍ട്ടിയില്‍ വേണ്ടെന്ന് ആന്റണി പറഞ്ഞതായ വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമാണ്. ആന്റണി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 123 വില്ലേജുകള്‍ ഇ.എസ്.എ പരിധിയിലാണെന്ന തരത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം കര്‍ഷക വഞ്ചനയാണെന്ന് ചെന്നിത്തല പറഞ്ഞു. ഇടുക്കിയില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തയാറാക്കിയ 4000 പട്ടയങ്ങള്‍ നല്‍കാന്‍ പോലും ഇടത്‌സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."