HOME
DETAILS

ലോ അക്കാദമി: സമരം ശക്തമാക്കി വിദ്യാര്‍ഥി സംഘടനകള്‍

  
backup
January 30 2017 | 01:01 AM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95



തിരുവനന്തപുരം: ലോ അക്കാദമി സമരം ശക്തമാക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം. പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണവര്‍. സമരം തെരുവിലേക്കു വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംഘടനകള്‍. സര്‍വകലാശാലയിലേക്കും സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ചും നിരാഹാരസമരവും നടത്താനാണു നീക്കം.
 ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്കു പരീക്ഷാജോലികളില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന കേരള സര്‍വകലാശാലാ തീരുമാനം സമരക്കാരുടെ കണ്ണില്‍ പൊടിയിടാനാണെന്നാണു വിദ്യാര്‍ഥിസംഘടനകളുടെ ആരോപണം.
തങ്ങളുടെ പ്രധാന ആവശ്യം പരിഹരിക്കാതെ സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന ആക്ഷേപവും വിദ്യാര്‍ഥികള്‍ക്കുണ്ട്. ഗുരുതരമായ കുറ്റം തെളിയിക്കപ്പെട്ട് ഡീബാര്‍ നടപടിക്കു വിധേയയായ ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു തുടരാന്‍ അനുവദിക്കില്ലെന്നു വിദ്യാര്‍ഥി സംഘടനകള്‍ മുന്നറിയിപ്പു നല്‍കി.
 ഗുരുതര ചട്ടലംഘനങ്ങള്‍ നടത്തിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും  സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടും ലക്ഷ്മിനായരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ലോ അക്കാദമിയോടുള്ള സര്‍ക്കാരിന്റേയും സി.പി.എമ്മിന്റേയും മൃദുസമീപനം നേരത്തെതന്നെ സംശയാസ്പദമായിരുന്നു.  ലോ അക്കാദമിക്കും പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കുമെതിരേയുള്ള ഉപസമിതി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സിന്‍ഡിക്കേറ്റിലെ സി.പി.എം അംഗമായ അഡ്വ.എ.എ.റഹീം സമ്മര്‍ദം ചെലുത്തിയെന്നുള്ള എ.ഐ.വൈ.എഫിന്റെ ആരോപണവും ഇതോടൊപ്പം ചര്‍ച്ചയായിട്ടുണ്ട്.
 കോളജില്‍ മെറിറ്റ് അട്ടിമറിക്കുന്നതായും ലക്ഷ്മിനായരുടെ സ്വജനപക്ഷപാതത്തിനു തെളിവുള്ളതായും ഇഷ്ടപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുന്നതായും സമിതി കണ്ടെത്തിയിരുന്നു.
പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു മാറ്റണമെന്നും ക്രിമിനല്‍ കേസെടുക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നതാണ്.
 വിദ്യാര്‍ഥി സമരത്തിന്റെ ആദ്യ വിജയമാണ് സിന്‍ഡിക്കേറ്റ് തീരുമാനമെന്ന് അഭിപ്രായപ്പെട്ട എസ്.എഫ്.ഐയും സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്.
ഡീബാര്‍ നടപടി വന്നതിലൂടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു തുടരാനുള്ള ലക്ഷ്മിനായരുടെ അര്‍ഹത നഷ്ടമായെന്നും രാജി വയ്ക്കുന്നതുവരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ഹരിചന്ദന്‍ പറഞ്ഞു.  
 പ്രിന്‍സിപ്പലിന്റെ രാജി തീരുമാനമോ സര്‍ക്കാരില്‍ നിന്നുള്ള പുറത്താക്കല്‍ ഉത്തരവോ വരുന്നതുവരെ സമരം തുടരുമെന്ന് കെ.എസ്.യു, എ.ഐ.എസ്.എഫ്, എം.എസ്.എഫ് സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.  സര്‍വകലാശാല തീരുമാനത്തില്‍ തൃപ്തരല്ലെന്ന് കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ക്രിസ്റ്റിന്‍ മാത്യു വ്യക്തമാക്കി.  നടപടി കേവലം ഡീബാറില്‍ ഒതുക്കിയതിനു പിന്നില്‍ സിന്‍ഡിക്കേറ്റിലെ സി.പി.എം അംഗങ്ങളുടെ ഇരട്ടത്താപ്പാണെന്നും കെ.എസ്.യു കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago