HOME
DETAILS
MAL
പതാക ജാഥ തടഞ്ഞതിനെ ഡി.വൈ.എഫ്.ഐ അപലപിച്ചു
backup
January 30 2017 | 01:01 AM
കൊച്ചി: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായ പതാക ജാഥ നാഗര്‍കോവിലില്‍ തടഞ്ഞ തമിഴ്നാട് പൊലിസിന്റെ നടപടിയില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി പ്രതിഷേധിച്ചു.
കന്യാകുമാരിയിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നിന്നു ഞായറാഴ്ച രാവിലെ പ്രയാണം തുടങ്ങിയ പതാക ജാഥയെ നാഗര്‍കോവിലില്‍ പൊലിസ് പ്രകോപനമൊന്നും കൂടാതെ തടയുകയും പ്രവര്‍ത്തകരുടെ കൈയില്‍ നിന്ന് പതാകകള്‍ ബലമായി പടിച്ചുവാങ്ങുകയും ചെയ്യുകയായിരുന്നു. സമാധാനപരമായി നടന്ന ജാഥക്കെതിരെയുണ്ടായ പൊലിസ് നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു സംശയിക്കുന്നതായി കേന്ദ്ര കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."