HOME
DETAILS
MAL
ലോ അക്കാദമി വിവാദം: പ്രതികരിക്കാതെ മുഖ്യമന്ത്രി
backup
January 30 2017 | 01:01 AM
കോഴിക്കോട്: തിരുവനന്തപുരം ലോ അക്കാദമി വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ കോഴിക്കോട് വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയപ്പോള്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു ഇതു സംബന്ധിച്ചു ഒന്നും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കില്ലെന്നു ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചതിനും എ.കെ.ജി സെന്റില്‍ ചര്‍ച്ച നടത്തിയതിനും പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്.
അതേസമയം ലോ അക്കാദമിയുടെ പേരു പരാമര്‍ശിക്കാതെ സ്വാശ്രയ മാനേജ്മെന്റുകളെ മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നെഹ്റു, ടോംസ് കോളജുകളെ പേരെടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."