'ചലോ തിരുവനന്തപുരം' പരിപാടിക്ക് ചെങ്ങറയില്‍ തുടക്കം
പത്തനംതിട്ട: ദലിത്, ആദിവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'ചലോ തിരുവനന്തപുരം' പരിപാടിക്ക് തുടക്കമായി.
ചെങ്ങറ സമരഭൂമിയില്‍ ഗുജറാത്തിലെ ഉന സമര നേതാവ് ജിഗ്നേഷ് മെവാനി ഉദ്ഘാടനം ചെയ്തു. സണ്ണി എം. കപിക്കാട് അധ്യക്ഷനായി. സലീന പ്രക്കാനം, കെ.കെ. സുരേഷ്, ഗീതാനന്ദന് പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഭൂസമര ജനകീയ സമര മുഖങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. സ്വാഗതസംഘം ചെയര്മാന് ടി.ആര്. ശശി അധ്യക്ഷനായി.
മുത്തങ്ങ സമരനേതാവ് കെ. ജയകുമാര്‍, അരിപ്പ ഭൂസമര സമിതി പ്രതിനിധി രതീശന് പങ്കെടുത്തു. അമ്പതിലേറെയുള്ള ചെറുതും വലുതുമായ സംഘടനകളുടെ സഹകരണത്തോടെയാണ് 'ചലോ തിരുവനന്തപുരം' പ്രസ്ഥാനം സംഘടിപ്പിക്കുന്നത്.
ഏപ്രില്‍ ഒന്ന് മുതല്‍ മെയ് അവസാന വാരം വരെ നീണ്ടുനില്‍ക്കുന്ന പദയാത്രയുടെ സമാപനത്തോടെ ജാതി കോളനികളെ നിര്‍മാര്‍ജനം ചെയ്യാനും കേരള മോഡല്‍ വികസന നയം പൊളിച്ചെഴുതാനുമുള്ള ബദല്‍ പരിപാടി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുമെന്ന് ഭൂഅധികാര സംരക്ഷണ സമിതി ചെയര്മാന് സണ്ണി എം. കപിക്കാട്, ഡി.എച്ച്.ആര്.എം ചെയര്പേഴ്സന് സലിന പ്രക്കാനം, എം. ഗീതാനന്ദന്, കണ്‍വീനര്‍ മാഗ്ലിന്‍ പീറ്റര്‍, ടി.ആര്. ശശി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."