യു.എ.ഇ- ഇന്ത്യ ഫെസ്റ്റ് സമാപിച്ചു
അബൂദബി: സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന യു.എ.ഇ- ഇന്ത്യ ഫെസ്റ്റ് സമാപിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26നാണ് ഫെസ്റ്റ് ആരംഭിച്ചത്. യു.എ.ഇ പൗരന്മാരും ഇന്ത്യക്കാരും മറ്റു വിദേശികളുമുള്‍പ്പെടെ ആയിരങ്ങളാണ് മേളയിലേക്ക് ഒഴുകിയെത്തിയത്. യു.എ.ഇ, ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച അവസരമായി ഫെസ്റ്റ് മാറി. യു.എ.ഇയിലെയും ഇന്ത്യയിലെയും നൂറിലധികം കലാകാരന്മാര് ഒരുക്കിയ കലാവിരുന്നുകള്‍ മേളയുടെ ഭാഗമായി നടന്നു. ഭക്ഷണ സ്റ്റാളുകള്‍, ബിസിനസ് സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവയും മേളയുടെ പൊലിമ വര്‍ധിപ്പിച്ചു. ശൈഖ് അഹമ്മദ് ബിന്‍ ബുദി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രാലയം ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹമ്മദ് നസീര്‍ അല്‍ റൈസി, നവാഹ് ഊര്‍ജ സമിതി ഡെപ്യൂട്ടി ജനറല്‍ കൗണ്‍സില്‍ നൂറ മുഹമ്മദ് അല്‍ മുറി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."