'വ്യത്യസ്തത ഞങ്ങളുടെ ശക്തിയാണ്, കാനഡയിലേക്ക് സ്വാഗതം'
ഒട്ടാവ: മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്നുവെന്ന് അമേരിക്കയുടെ അയല്‍രാജ്യമായ കാനഡ. ജാതിയോ മതമോ വംശമോ നോക്കാതെ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തങ്ങള്‍ തയാറാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ വ്യക്തമാക്കി.
2015 ല്‍ സിറിയന്‍ അഭയാര്‍ഥി പെണ്‍കുട്ടിയെ കനേഡിയന്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന ചിത്രത്തിനൊപ്പമാണ് വ്യത്യസ്തത ഞങ്ങളുടെ ശക്തിയാണ് കാനഡയിലേക്ക് സ്വാഗതം എന്ന ഹാഷ്ടാഗില് ജസ്റ്റിന് ട്രൂഡോ ട്വീറ്റ് ചെയ്തത്. തീവ്രവാദവും യുദ്ധവും കാരണം കലുഷിതമായ അന്തരീക്ഷത്തില്‍ നിന്ന് മോചനംതേടി പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിനെതിരേ അദ്ദേഹം പ്രതികരിച്ചില്ല. അമേരിക്കയുമായുള്ള സൗഹൃദം തുടരുമെന്നും ട്രൂഡോ പറഞ്ഞു.കാനഡയുടെ എമിഗ്രേഷന്‍ അഭയാര്‍ഥി നയം ട്രംപുമായി ചര്‍ച്ച നടത്തുമെന്ന് ട്രൂഡോയുടെ പ്രസ് സെക്രട്ടറി കാമറണ്‍ അഹ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."