HOME
DETAILS
MAL
കൊറോണ വൈറസ്; സഊദിയില്‍ രണ്ട്ണ്ട പ്രവാസികള്‍ ചികിത്സയില്‍
backup
January 30 2017 | 01:01 AM
റിയാദ്: സഊദിയില്‍ വീണ്ടണ്ടും കൊറോണ വൈറസ് (മെര്‍സ്) ഭീതി. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടുപേര്‍ പ്രവാസികളെന്ന് റിപ്പോര്‍ട്ട്. 27ഉം 48ഉം വയസുള്ള പുരുഷന്മാരാണ് ചികിത്സയിലുള്ളത്.
പ്രവാസികളില്‍ ഒരാള്‍ ജുബൈയിലിലും മറ്റൊരാള്‍ ജിദ്ദയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്വദേശികളായ നാലുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ തര്‍ബാ, തായിഫ്, റിയാദ്, അല്‍ഖറാറ എന്നിവിടങ്ങളിലുള്ളവരാണ്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."