HOME
DETAILS
MAL
ഈസ്റ്റ് ബംഗാള്‍ തലപ്പത്ത്
backup
January 30 2017 | 01:01 AM
ലുധിയാന: പുതുമുഖങ്ങളായ മിനര്‍വ പഞ്ചാബിനെ തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍ ഐ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് കൊല്‍ക്കത്തന്‍ കരുത്തര്‍ വിജയിച്ചത്.
അഞ്ചു മത്സരങ്ങളില്‍ നിന്നു നാട്ടു വൈരികളായ മോഹന്‍ ബഗാനൊപ്പം 13 പോയിന്റുകളാണ് ഈസ്റ്റ് ബംഗാളിനും. എന്നാല്‍ ഗോള്‍ ശരാശരിയാണ് അവര്‍ക്ക് തുണയായത്.
യുവന്റസിനും
ഇന്ററിനും ജയം
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാന്‍, യുവന്റസ് ടീമുകള്‍ വിജയം കണ്ടപ്പോള്‍ എ.സി മിലാന്‍, റോമ ടീമുകള്‍ക്ക് തോല്‍വി. യുവന്റസ് 2-0ത്തിനു സസോളോയേയും ഇന്റര്‍ 3-0ത്തിനു പെസ്‌ക്കാരയേയും കീഴടക്കി. എ.സി മിലാനെ ഉദീനിസെ 2-1നും റോമയെ സംപ്‌ഡോറിയ 3-2നും അട്ടിമറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."