HOME
DETAILS

കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന ഗവേഷണങ്ങള്‍ വേണമെന്ന് കേന്ദ്ര കൃഷിമന്ത്രി

  
backup
January 30 2017 | 01:01 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d



തിരുവനന്തപുരം: മത്സ്യമേഖലയില്‍ പുരോഗതി കൈവരിക്കുന്നതിന് മത്സ്യകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന ഗവേഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തില്‍ നൂതന ജലകൃഷി പദ്ധതിയായ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യമേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരഹരിക്കുന്നതിന് മത്സ്യകൃഷിയിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കണം. സമുദ്ര സമ്പത്ത് പരിപാലിക്കുന്നതോടൊപ്പം സമുദ്രകൃഷി ശക്തിപ്പെടുത്തുന്നതിനും ശ്രമങ്ങള്‍ വേണം.  സി.എം.എഫ്.ആര്‍.ഐ യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമുദ്രജല കൂടുമത്സ്യ കൃഷി സംരംഭങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം. മത്സ്യകൃഷിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ കര്‍ഷകസൗഹൃദ കൃഷിരീതികളും സാങ്കേതിക വിദ്യകളും വികസിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളം പുറത്തേക്ക് ഒഴിവാക്കാതെ ടാങ്കിനുള്ളില്‍ തന്നെ ശുദ്ധീകരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്ന സംവിധാനമാണ് റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്). 30,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ആര്‍.എ.എസ് ടാങ്കാണ് സി.എം.എഫ്.ആര്‍.ഐ യില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ വാണിജ്യപ്രാധാന്യമുള്ള കടല്‍ മീനുകളുടെ വിത്തുല്‍പാദനം കൂടുതല്‍ എളുപ്പമാകും. സമുദ്ര കൂടുകൃഷിയില്‍ ഇത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. കടല്‍ മത്സ്യങ്ങളുടെ വിത്തുല്‍പാദനം കൂടുതല്‍ ഫലപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെ സി.എം.എഫ്.ആര്‍.ഐ ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. സമുദ്ര അലങ്കാരമത്സ്യങ്ങള്‍, കക്ക-ചിപ്പി വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിത്തുല്‍പാദന രംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ സി.എം.എഫ്.ആര്‍.ഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിന് സാധിച്ചിരുന്നു.
ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ക്കു പുറമെ, അലങ്കാരമത്സ്യങ്ങളുടെയും ചിപ്പിവര്‍ഗ്ഗങ്ങളുടെയും കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിന് സി.എം.എഫ്.ആര്‍.ഐ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കണമെന്നും കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത് പറഞ്ഞു. കടലില്‍ നിന്നുള്ള മത്സ്യലഭ്യതയില്‍ കുറവ് വരുന്ന സാഹചര്യത്തില്‍ കടല്‍ മീനുകളെ തന്നെ ലാഭകരമായ രീതിയില്‍ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്നതിനാണ് ഇപ്പോള്‍ സി.എം.എഫ്.ആര്‍.ഐ ഊന്നല്‍ നല്‍കുന്നതെന്ന് അധ്യക്ഷത വഹിച്ച ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.  
മത്സ്യോല്‍പാദനം ഗണ്യമായി ഉയര്‍ത്താന്‍ സമുദ്രജല കൂടുമത്സ്യ കൃഷി സംരംഭങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമുദ്രഅലങ്കാര മത്സ്യങ്ങളുടെ യും ചിപ്പിവര്‍ഗ്ഗങ്ങളുടെയും ഹാച്ചറി, അക്വേറിയം എന്നിവ കേന്ദ്ര മന്ത്രി സന്ദര്‍ശിച്ചു. സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.ടി.സി.ആര്‍.ഐ) ഡയറക്ടര്‍ ഡോ. ജെയിംസ് ജോര്‍ജ്ജ്, ഡോ. എം.കെ. അനില്‍, ഡോ. ബി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago