HOME
DETAILS

വ്യവസായ വികസനത്തിന് റോഡുകള്‍ വീതികൂട്ടണം: മുഖ്യമന്ത്രി

  
backup
January 30 2017 | 04:01 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81

കുന്ദമംഗലം: നിലവിലെ റോഡുകള്‍ വീതികൂട്ടി മെച്ചപ്പെടുത്തുന്നതിലൂടെ വ്യവസായ വികസനമടക്കം നേടാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെയും കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കാരന്തൂര്‍ പാറക്കടവ് പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വികസനമുണ്ടാകുന്നില്ലെന്ന പൊതു ആക്ഷേപത്തിന്റെ പ്രധാന കാരണം മെച്ചപ്പെട്ട ഗതാഗത സംവിധാനമില്ലാത്തതാണ്. ഈ രംഗത്ത് അങ്ങേയറ്റത്തെ പരിമിതിയാണ് നമുക്കുള്ളത്. നമ്മുടെ ദേശീയപാതകള്‍ മാത്രമല്ല, സംസ്ഥാന പാതകളും ജില്ലാ റോഡുകളും വീതി കൂട്ടുകയും ബി.എം ആന്‍ഡ് ബി.സി സാങ്കേതികവിദ്യയില്‍ നവീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്കും സംരക്ഷണത്തിനും സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കും. കഴിഞ്ഞ ബജറ്റില്‍ 1206 കോടി രൂപ റോഡുകള്‍ക്കും പാലങ്ങള്‍ക്കും മാത്രമായി സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായും റോഡുകള്‍ക്കും പാലങ്ങള്‍ക്കും തുക വകയിരുത്തി. പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാലേ സ്വകാര്യ വാഹനപ്പെരുപ്പം കാരണമുള്ള ഗതാഗതക്കുരുക്ക്, പരിസര മലിനീകരണം കുറയ്ക്കാനാകൂ. സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പ്രത്യേക പാത, ഫൂട്ട് ഓവര്‍ ബിഡ്ജ്, ഫ്‌ളൈ ഓവര്‍ ബ്രിഡ്ജ്, അണ്ടര്‍ പാസുകള്‍ എന്നിവയ്‌ക്കെല്ലാം സമഗ്ര പദ്ധതി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ അഴിമതി ഇല്ലാതായി എന്നാര്‍ക്കും പറയാന്‍ കഴിയില്ല. ഈ രംഗത്തെ അഴിമതിയും കൃത്രിമത്വവും ഒഴിവാക്കാന്‍ നിര്‍മാണത്തില്‍ ജനപങ്കാളിത്തം ഉണ്ടാകണം. ജനങ്ങള്‍ കാവല്‍ നില്‍ക്കുന്ന അവസ്ഥയുണ്ടായാല്‍ അഴിമതിയുണ്ടാവില്ല. ഇത്തരത്തിലുള്ള ചില പദ്ധതികള്‍ ആസൂത്രണ ഘട്ടത്തിലാണ്. റോഡുകള്‍ തകരുന്നത് നമുക്ക് പുതുമയുള്ള കാഴ്ചയല്ല. റോഡുകള്‍ തകരുന്നതിന്റെ കാരണം നിര്‍മാണത്തിലെ അപാകതയും അശാസ്ത്രീയതയുമാണ്. എസ്റ്റിമേറ്റിലെ ന്യൂനതയും റോഡ് നിര്‍മാണത്തിന്റെ മേല്‍നോട്ടത്തിലെ വീഴ്ചയും ഒരു വിഭാഗത്തിന്റെ അഴിമതിയും ഇതിനു കാരണമാകുന്നു. ഇതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാര നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവൃത്തി പൂര്‍ത്തിയാക്കിയതിനപ്പുറം നിശ്ചിതകാലം നിലനില്‍ക്കേണ്ടതിന്റെ ഉത്തരവാദിത്തവും കരാറുകാരനുണ്ട്. ഇതുവഴി ഗുണം മെച്ചപ്പെടുത്താന്‍ കഴിയും. ഇക്കാര്യത്തില്‍ നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്ത് വേണം ഏതു വികസന പ്രവൃത്തിയും പൂര്‍ത്തീകരിക്കാന്‍. ഇതിലൂടെ നിര്‍മാണച്ചെലവ് ആവര്‍ത്തിച്ചു വേണ്ടിവരില്ല. അതിനായി ചില സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. കിഫ്ബി ഇത്തരം ഒരു സംരംഭമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, മുന്‍ എം.എല്‍.എ യു.സി രാമന്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അപ്പുക്കുട്ടന്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജുമൈലത്ത് താഴത്തെയില്‍, രജനി തടത്തില്‍, കുന്ദമംഗലം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ത്രിപുരി പൂളോറ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം രതി തടത്തില്‍, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം.കെ ലിനി, കുന്ദമംഗലം ഗ്രാമപഞ്ചായത്തംഗം ഷൈജ വളപ്പില്‍,കെ. ചന്ദ്രന്‍ മാസ്റ്റര്‍, എന്‍. സുബ്രഹ്മണ്യന്‍, ഉമര്‍ പാണ്ടികശാല, പി.എം സുരേഷ്, ഭരതന്‍ മാണിയേരി, കെ.കെ പ്രദീപ്കുമാര്‍, വിജയന്‍ മാസ്റ്റര്‍ സംസാരിച്ചു. കോഴിക്കോട് പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. വിനീതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. സിന്ധു നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  a minute ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  6 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  44 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago