എലത്തൂരില്‍ 69 ക്ലാസ് മുറികള്‍ ഇനി സ്മാര്‍ട്ട്
ബാലുശേരി: എലത്തൂര്‍ നിയോജക മണ്ഡലത്തിലെ 50 സ്‌കൂളുകളിലായി ഇനി 69 സ്മാര്‍ട്ട് ക്ലാസ് മുറികള്‍. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതോടെ കുട്ടികള്‍ പറയുന്ന പ്രതിഭ മുന്നില്‍ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കുന്നത് കാണാമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോടു പറഞ്ഞു.
പൊതുവിദ്യാലയങ്ങള്‍ മികവുറ്റതാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കര്‍മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികള്‍, നിയോജ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രസംഗിച്ചു. കെല്‍ട്രോണ്‍ എം.ഡി സി.ആര്‍ ഹേമലത പദ്ധതി വിശദീകരിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന സ്വാഗതവും പ്രിന്‍സിപ്പല്‍ പി. ബിന്ദു നന്ദിയും പറഞ്ഞു.
ബാന്‍ഡ് വാദ്യം, ശിങ്കാരിമേളം, സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് എന്നിവയുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."