HOME
DETAILS

വെളിച്ചെണ്ണയില്‍ മായം: നിയമ നടപടിക്കൊരുങ്ങി ഉപഭോക്താവ്

  
backup
January 30 2017 | 04:01 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%af%e0%b4%82-%e0%b4%a8

മീനങ്ങാടി: മായം കലര്‍ന്ന വെളിച്ചെണ്ണ കടകളില്‍ വില്‍പ്പനക്കെത്തുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. മീനങ്ങാടി ചീരാംകുന്ന് കടയില്‍ നിന്നും കൂളന്‍ചാല്‍ ശോഭന വാങ്ങിയ വെളിച്ചെണ്ണയിലാണ് മെഴുകു പോലെ തോന്നിപ്പിക്കുന്ന മായം കണ്ടെത്തിയത്. ചൂടാക്കിയിട്ടും വെളിച്ചെണ്ണയില്‍ മെഴുകുപോലെ കണ്ടതിനാല്‍ വെളിച്ചെണ്ണ വാങ്ങിയ കടയില്‍ കാണിക്കുകയായിരുന്നു. തുടര്‍ന്ന് കടയിലുള്ള മറ്റ് പാക്കറ്റുകളും കടയിലെ ജീവനക്കാര്‍ പരിശോധന നടത്തി. എല്ലാ പാക്കറ്റിലും ഇതുപോലെ മായം കണ്ടെത്തി. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കോക്കോവിറ്റ എന്ന വെളിച്ചെണ്ണയിലാണ് ഇത്തരത്തില്‍ മായം കലര്‍ന്നതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വെളിച്ചെണ്ണ കവറിലുള്ള കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോള്‍ അങ്ങനെ വരില്ലെന്നും പരിശോധിച്ചതിനു ശേഷം പറയാം എന്ന മറുപടിയുമാണ് ലഭിച്ചതെന്നും ശോഭനയുടെ മകന്‍ സുദീഷ് പറഞ്ഞു. കമ്പനിക്കെതിരേ നിയമപരമായി മുന്നോട്ട് പോവുമെന്നും ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്ന ഇത്തരം മായം കലര്‍ത്തുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും സുദീഷ് പറഞ്ഞു. ജില്ലയില്‍ ഇതിനുമുന്‍പും ഇത്തരത്തില്‍ മാലിന്യം കലര്‍ന്ന എണ്ണ വിപണിയില്‍ വില്‍പനക്കെത്തിയിരുന്നു. പഴകിയ എള്ളെണ്ണ, പാരഫിന്‍ വാക്‌സ്, നിറം മാറ്റിയ കരി ഓയില്‍, പാം ഓയില്‍, പാം കെര്‍ണല്‍ ഓയില്‍ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നവയാണ് വ്യാപകമായി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വില്‍ക്കുന്നത്. ബ്രാന്‍ഡഡ് വെളിച്ചെണ്ണയേക്കാള്‍ കുറഞ്ഞ വില കൊടുത്ത് വാങ്ങിക്കുന്ന ഇത്തരം കമ്പനികളുടെ വെളിച്ചെണ്ണ മികച്ച ലാഭമാണ് വ്യാപാരികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഗുണനിലവാരം ആരും കാര്യമാക്കാറില്ലെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago