പൊതുമരാമത്ത് റോഡില്‍ കൈയേറ്റം: ഭാരതമാത കോളജിന് സമീപം വാഹന ഗതാഗതം അപകടാവസ്ഥയില്‍
കാക്കനാട്: പൊതുമരാമത്ത് റോഡില്‍ സ്വകാര്യ വ്യക്തിയുടെ കൈയേറ്റം. തൃക്കാക്കര ഭാരതമാതാ കോളജ് കുടിലിമുക്ക് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് റോഡില്‍ പൊതു റോഡ് കൈയേറി വാഹനങ്ങള്‍ അപകടത്തില്‍പ്പെടും വിധം മണ്ണെടുത്തതിനാല്‍ വാഹന ഗതാഗതം അപകടാവസ്ഥയില്‍.
പൊതു ജനങ്ങളുടെ എതിര്‍പ്പ് ഉയരുമെന്ന് കണ്ട് രാത്രിയുടെ മറവിലായിരുന്നു പൊതുമരാമത്ത് റോഡ് കൈയേറി മണ്ണെടുത്ത് സ്വകാര്യ വ്യക്തി സ്വന്തം ഭൂമിയോട് കൂട്ടിച്ചേര്‍ത്തത്.
കെ.എസ്.ആര്‍.ടി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് റോഡില്‍ ഭാരതമാത കോളജിനു സമീപത്തുള്ള ലിറ്റില്‍ ഫഌവര്‍ ചര്‍ച്ചിനു മുന്നിലുള്ള റോഡിലെ അപകടകരമായ വളവില്‍ വാഹനങ്ങള്‍ 15 അടി താഴ്ചയുള്ള കുഴില്‍ വീണ് അപകടത്തില്‍പ്പെടാനും സാധ്യത ഏറെയാണ്.
ഭാവിയില്‍ റോഡ് വികസനത്തിനുള്ള സഥലം മുഴുവന്‍ കൈയേറ്റക്കാരന്‍ സ്വന്തം ഭൂമിയോട് ചേര്‍ക്കുകയായിരുന്നു. പതിനഞ്ച് അടി ഉടയരത്തില്‍ മണ്ണെടുത്തിരിക്കുന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനും പുറത്ത് കാണാവുന്നവിധമാണ്. 600 എം.എം കുടിവെള്ള പൈപ്പ് ലൈനാണ് ഇത് വഴി കടന്നു പോകുന്നത്. കൈയേറ്റത്തിനെതിരെ നഗരസഭ കൗണ്‍സിലര്‍ അസ്മ നൗഷാദ് തൃക്കാക്കര നഗരസഭ സെക്രട്ടറിക്കും പൊതുമാരമത്ത് എന്‍ഞ്ചിനീയര്‍ക്കും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."