സംരക്ഷിക്കാനാളില്ല; പേരൂര്‍ക്കുളം നശിക്കുന്നു
കൂത്താട്ടുകുളം: കുടിവെള്ളക്ഷാമവും വരള്‍ച്ചയും മൂലം നാടും നഗരവും നെട്ടോട്ടമോടുമ്പോഴും കൂത്താട്ടുകുളത്ത് നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പരമ്പരാഗത ജലശ്രോതസായ പേരൂര്‍ക്കുളം ആരാലും സംരക്ഷണമില്ലാതെ നാശോന്മുഖമായി നാട്ടുകാര്‍ക്കന്യമാവുന്നു.
ഒരു പ്രദേശമൊട്ടാകെയുളള കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പര്യാപ്തമാകാവുന്ന ജല സമൃദ്ധമായ പേരൂര്‍ക്കുളം വര്‍ഷക്കാലങ്ങളിലെ മലവെള്ള കുത്തൊഴുക്കില്‍ കല്ലും മണ്ണും നിറഞ്ഞ് കാടും പടലങ്ങളും പടര്‍ന്ന് പന്തലിച്ച് ഉപയോഗശൂന്യമായിരിക്കുകയാണ്.
കുളത്തിനുള്ളില്‍ ചെറിയ കുഴികള്‍ കുത്തിയാണ് സമീപ പ്രദേശത്തുള്ളവര്‍ നിലവില്‍ ജലമെടുക്കുന്നത് കൂത്താട്ടുകുളം നഗരസഭ പരിധിയിലുള്‍പ്പെട്ട പൈറ്റക്കുളത്ത് കീരുകുന്ന്മലയോട് ഓരം ചേര്‍ന്ന് അരയേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയിലുള്ള ഈ കുളത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കം കണക്കാക്കുന്നു. പണ്ടങ്ങോ നാലു വശങ്ങളും കരിങ്കല്‍ കെട്ടി സംരക്ഷിച്ചിരുന്നെങ്കിലും കാലപ്പഴക്കത്താല്‍ കെട്ടിടിഞ്ഞ് കുളത്തിലേക്ക് വീണ നിലയിലാണ്.
കടുത്ത വേനലിലും ഓടയിലൂടെയുള്ള നീരൊഴുക്ക് നിലക്കാത്ത ഈ കുളത്തിന്റെ സമീപങ്ങളിലെ നീരുറവകളും പുരയിടങ്ങളിലെ കിണറുകളിലെ വറ്റാത്ത വെള്ളവും ഈ ഭാഗത്തെ വര്‍ധിത ജലലഭ്യതയുടെ ആക്കം കൂട്ടുന്നു.
ഈ കുളം സംരക്ഷിക്കണമെന്ന സമീപവാസികളുടെ ആവശ്യത്തിന് അനേക വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവിടേക്ക് ഗതാഗത സൗകര്യമില്ലാത്തതാണ് അധികൃതരുടെ അവഗണനക്ക് കാരണമത്രേ.
നടക്കാവ് ഹൈവേയില്‍ പൈറ്റക്കുളം ദേവമാതാ റോഡില്‍ നിന്നും 200 മീറ്ററോളം ഉള്‍ഭാഗത്തേക്ക് മാറിയുള്ള ഈ കുളത്തിന്റെ സമീപങ്ങളിലുള്ള നിരവധി നിര്‍ധന കുടുംബങ്ങളും ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഏറെ ക്ലേശത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."