HOME
DETAILS

കുമ്പളങ്ങി ചുടുകാട് പാടശേഖരത്തിലെ സഌയിസ് നിര്‍മാണം വൈകുന്നു

  
backup
January 30 2017 | 04:01 AM

%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%b6

പള്ളുരുത്തി: കുമ്പളങ്ങി ചുടുകാട് പടശേഖരത്തിലെ സഌയിസ് നിര്‍മാണം വൈകുന്നതായി ആരോപണം. ഇതോടെ മത്സ്യകൃഷിയും നെല്‍ക്കൃഷിയും അവതാളത്തിലാവും. 129 ഏക്കറിലെ കൃഷിയാണ് മുടങ്ങുക.
കുമ്പളങ്ങിയിലെ നെല്‍ക്കൃഷി വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ നബാര്‍ഡ് മുഖേന നടപ്പിലാക്കുന്ന റിഡ്ഫ് പദ്ധതി പ്രകാരം രണ്ട് കോടി 65 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെടുത്തി ചുടുകാട് പാടശേഖരത്തില്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ സ്ലൂയിസ് നിര്‍മിക്കുന്നതിന് നടപടി തുടങ്ങിയിരുന്നു. പാടശേഖരക്കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഗുണഭോക്തൃ സമിതിയാണ് നബാര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ ഗുണഭോക്തൃ സമിതി മറ്റൊരാളെ കരാര്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. മൂന്നു വര്‍ഷമായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
സഌയിസിന്റെ ഒരു ഭാഗത്ത് റിംഗ് ബണ്ട് നിര്‍മിച്ചിട്ടുണ്ട്. മറുഭാഗത്തു കൂടി റിംഗ് ബണ്ട് നിര്‍മിച്ച് വെള്ളം വറ്റിച്ചാല്‍ മാത്രമെ നിര്‍മാണം തുടങ്ങാനാവൂ. കാലതാമസത്തെ തുടര്‍ന്ന് പാടശേഖര സമിതി യുടെ അപേക്ഷ പ്രകാരം കെ.ജെ. മാക്‌സി ങഘഅ ഇടപെട്ടാണ് ബണ്ട് നിര്‍മ്മാണം ആരംഭിച്ചത്.എന്നാല്‍ ഇപ്പോള്‍ പണി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഗുണഭോക്തൃ സമിതിയൊ ഉപകരാറുകാരനൊ നിര്‍മ്മാണത്തിന് താത്പ്പര്യമെടുക്കുന്നില്ല. നിലവിലെ ബണ്ട് പൊളിച്ചതോടെ റിംഗ് ബണ്ടിലൂടെയാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. ബണ്ട് വെള്ളം കയറി നശിച്ചു കൊണ്ടിരിക്കുകയാണ്. ബണ്ട് പൊട്ടിയാല്‍ ഉപ്പുവെള്ളം കയറി ഈ പ്രദേശത്തെ ഇരുപതോളം വീടുകളും നശിക്കും.മാത്രമല്ല ചുടുകാട് പാടശേഖരത്തിലെ കൃഷിയും ഇല്ലാതാവും.പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാടശേഖര സമിതി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. നബാര്‍ഡിന്റെ ഫണ്ട് വിനിയോഗത്തില്‍ അഴിമതി നടക്കുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഒത്തുകളി നടത്തുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാരാണ് ഫണ്ട് അനുവദിച്ചത് .ഫണ്ട് വിനിയോഗം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago