പുതുച്ചേരി മുഖ്യമന്ത്രിക്ക് മാഹിയില്‍ സ്‌നേഹനിര്‍ഭരമായ വരവേല്‍പ്
മാഹി:നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകി മാഹിയിലെത്തിയ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിക്ക് റെയില്‍വെ സ്റ്റേഷനില്‍ മാഹി പൗരാവലിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകണം നല്‍കി. അന്തരിച്ച മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ എ.വി ശ്രീധരന്റെ വീട് സന്ദര്‍ശിച്ച ശേഷം എക്‌സല്‍ പബഌക്ക് സ്‌കൂളില്‍ ആംഫിതിയറ്റര്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അന്തരിച്ച മുന്‍ ബ്ലോക്ക്‌കോണ്‍ഗ്രസ് പ്രസിഡന്റ് മനയില്‍ കുഞ്ഞഹമ്മദിന്റെ വീടും സന്ദര്‍ശിച്ചു. സിവില്‍ സ്റ്റേഷന് സമീപം പുതുതായി ആധുനിക രീതിയില്‍ പണി പൂത്തിയാക്കിയ സോളാര്‍ ഹൈമാസ്റ്റ്‌ലൈറ്റ് വൈഫൈ ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനത്തിനു ശേഷം ഉച്ചയ്ക്കു ഒരുമണിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഹാളില്‍ വിവിധ വകുപ്പ് തലവന്‍ന്മാരുമായി കൂടിക്കാഴ്ച്ചയും ബജറ്റ് ചര്‍ച്ചയും നടത്തി. തുടര്‍ന്നു നടന്ന പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ എം.എല്‍.എ രാമചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ മാണിക്യ ദീപന്‍ പങ്കെടുത്തു. പൊതുജനങ്ങളുടെ 63 ഓളം പരാതികള്‍ സ്വീകരിച്ചു. ശേഷം മുഖ്യമന്ത്രി ഒന്‍പതു പേര്‍ക്ക് സഹായധനം നല്‍കി. വുമണ്‍ ആന്റ് ചൈല്‍ഡ് ഡവലപ്‌മെന്റിന്റെ 234 വാര്‍ധക്യ, വിധവാ പെന്‍ഷനുകള്‍ പാസാക്കി. മാഹിയില്‍ തുടങ്ങിവച്ചതും പുതുതായി മാഹിക്ക് ആവശ്യമുള്ളതുമായ പദ്ധതികള്‍ക്കായി നിവേദനം വിവിധ രാഷ്ടിയ കക്ഷികളുടെ പ്രതിനിധികള്‍ സമര്‍പ്പിച്ചു. വൈകീട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണവും നവീകരിച്ച ബാങ്ക് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍മന്ത്രി ഇ വത്സരാജ്, രമേഷ് പറമ്പത്ത്, ഐ അരവിന്ദന്‍, സത്യന്‍ കേളോത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."