HOME
DETAILS
MAL
ചികിത്സാ ഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളം
backup
January 30 2017 | 05:01 AM
ഉരുവച്ചാല്‍: അപൂര്‍വ രോഗത്തിന്റെ പിടിയിലായ പടിക്കച്ചാലിലെ ഇളമ്പയില്‍ ഹൗസില്‍ ദിനേശന്റെയും ശ്രീജയുടെയും ഒന്‍പത് മാസം പ്രായമുള്ള മകള്‍ ദേവാഞ്ജനയുടെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ ന്യൂ സ്പാ ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം സംഭാവന ചെയ്തു. ഉരുവച്ചാലിലെയും മട്ടന്നൂരിലെയും ന്യുസ്പാ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരായ നടുവനാട് സ്വദേശികളായ കെ സുമേഷ്, കെ വിനീഷ്, കെ സജീഷ് എന്നിവരാണ് ഒരുദിവസത്തെ ശമ്പളം ചികിത്സാ സഹായനിധിയിലേക്ക് നല്‍കിയത്. ദേവാഞ്ജന വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."