ഭവന നിര്‍മാണ പദ്ധതിയിലും ക്രമക്കേട്: കാസര്‍കോട് നഗരസഭാ മുന്‍ സി.ഡി.എസ് സെക്രട്ടറിയടക്കം രണ്ടു പേര്‍ക്കെതിരേ കേസ്
കാസര്‍കോട്: ഭവന പുനരുദ്ധാരണ പദ്ധതിക്കു പുറമേ ഭവന നിര്‍മാണ പദ്ധതിയിലും ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്നു കാസര്‍കോട് നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് കേസെടുത്തു. മുന്‍ സി.ഡി.എസ് സെക്രട്ടറി കെ.പി രാജഗോപാലന്‍, ഓവര്‍സിയര്‍ പി.പി പ്രിയ എന്നിവര്‍ക്കെതിരേയാണു കേസ്.
ഭവന പുനരുദ്ധാരണ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ചു ഏതാനും ദിവസം മുന്‍പ് മുന്‍ സി.ഡി.എസ് മെമ്പര്‍ സെക്രട്ടറിക്കെതിരേ വിജിലന്‍സ് കേസെടുത്തിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കേയാണ് ഭവന നിര്‍മാണ പദ്ധതിയിലും ക്രമക്കേട് കണ്ടെത്തിയത്.
ജി.എച്ച്.എം കൂട്ടായ്മ നല്കിയ പരാതിയിലാണ് കേസ്. വീടിന്റെ ഒരു പ്രവര്‍ത്തിയും നടത്താതെ നഗരസഭ സാമ്പത്തിക സഹായം നല്‍കിയതായി വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി രഘുരാമന്റെ അന്വേഷണത്തില്‍ കണ്ടെത്തി. നിയമങ്ങള്‍ പാലിക്കാതെയാണു പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്നു തെളിഞ്ഞാല്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കെതിരേ നടപടി എടുക്കും . ഏഴോളം വീടുകളില്‍ നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തലശ്ശേരി വിജിലന്‍സ് കോടതിക്കു സമര്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."