60 വര്‍ഷത്തെ മുഅദ്ദിന്‍ സേവനം; ആദരവില്‍ കൃതാര്‍ഥനായി ഇബ്രാഹിം
നിലമ്പൂര്‍: ബാങ്ക് വിളിയില്‍ 60 വര്‍ഷത്തെ സേവനത്തിനു ലഭിച്ച ആദരവില്‍ കൃതാര്‍ഥനായി മഠത്തില്‍ ഇബ്രാഹിം. കൂറ്റമ്പാറ സുകൃതം യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചപ്പോള്‍ തനിക്ക് ജീവിതത്തില്‍ കിട്ടിയ സൗഭാഗ്യമെന്ന് ഇബ്രാഹിം പറഞ്ഞു. കേരള എസ്‌റ്റേറ്റ് പുതിയകട പൊട്ടിയാറ ജുമാമസ്ജിദില്‍ ബാപ്പയുടെ മരണശേഷം പതിനഞ്ചാം വയസിലാണ് ഇബ്രാഹിം പള്ളിയില്‍ ബാങ്ക് വിളി തുടങ്ങിയത്. ശാരീരിക അവശതകളെ വെടിഞ്ഞും ഇപ്പോഴും ഈ പള്ളിയില്‍ ബാങ്കൊലി ഇബ്രാഹിമിന്റെത് തന്നെ. അബ്ദുസമദ് സമദാനിയും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ചേര്‍ന്ന് സുകൃതം യുവജനവേദിയുടെ ആദരവ് ഇബ്രാഹിമിന് സമ്മാനിച്ചു.
ഇബ്രാഹിം ഉള്‍പ്പെടെ 55ഉം 40 വര്‍ഷങ്ങളായി സേവനം അനുഷ്ഠിച്ചവര്‍ ചടങ്ങില്‍ ആദരവ് നേടി. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 വര്‍ഷം സേവനം അനുഷ്ഠിച്ച 90 മുഅദിനുകളെയാണ് ആദരിച്ചത്. പി.വി അന്‍വര്‍ എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. ചെയര്‍മാന്‍ ഉബൈദ് ഇല്ലിക്കല്‍, സുബൈര്‍ കൂറ്റമ്പാറ, ഖാരിഅ് അര്‍ഷദ് മമ്പാട്, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, അസീസ് മുസ്‌ലിയാര്‍ മൂത്തേടം, മഹല്ല് ഖാസി ബാപ്പുട്ടി ഉസ്താദ്, വിപി കുഞ്ഞാണി, സി ടി അബ്ദുല്‍ അസീസ്, മുഹമ്മദ് സീതികോയ തങ്ങള്‍, അടുക്കത്ത് അബൂബക്കര്‍, കണ്ണത്ത് സൈനുദ്ദീന്‍, പനോലന്‍ ഷൗക്കത്ത്, പി.പി മുഹമ്മദ് അബ്ദുറഹിമാന്‍, തുമ്പ ആലി, അടുക്കത്ത് പോക്കര്‍, തുമ്പ അഹമ്മദ്കുട്ടി, തുമ്പ റഷീദ്, ഡോ. യൂസഫ് നദ്‌വി, ഫരീദ് കരിയക്കാട്, മുര്‍ഷിദ് ഇല്ലിക്കല്‍, അഡ്വ ഫൈസല്‍ ബാബു, അസ്ഹദി യൂസുഫി, മുഹമ്മദ് ഷഫീക്ക് ഫൈസി, ഉസ്മാന്‍ കണ്ണത്ത് സംസാരിച്ചു. ഖാരിഅ് അനീസ് റഹ്മാന്‍ ബഡ്ക്കലിന്റെ ഖുര്‍ആന്‍ വിസമയ വിരുന്നും നടന്നു. ചടങ്ങില്‍ ശാരീരിക അവശതകള്‍ കാരണം എത്താന്‍ കഴിയാതിരുന്ന മുഅദ്ദിനുകളെ വീട്ടിലെത്തിയും ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."