വനത്തിനുള്ളിലെ ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി
കരുളായി: ഗ്രാമപഞ്ചായത്തിലെ കാട്ടു നായ്ക്ക-ചോലനായ്ക്ക കോളനികളിലും പള്‍സ് പോളിയോ തുള്ളി മരുന്നു വിതരണം നടത്തി. മാവോയിസ്റ്റ് ഭീഷണിയുളളതിനാല്‍ പൂക്കോട്ടും പാടം പൊലിസ് സ്സ്‌റ്റേഷനില്‍ നിന്നും പൊലിസ്- തണ്ടണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെയാണ് മാഞ്ചീരി, മുണ്ടക്കടവ്, മണ്ണള, കോളനികളിലെ കുട്ടികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ പോളിയോ തുള്ളിമരുന്ന് നല്‍കിയത്.
വനത്തിനുളളില്‍ ചൂട് കൂടിയതിനാലും വെള്ളം ലഭിക്കാത്തതിനാലും അളകളില്‍ നിന്നും ആദിവാസികള്‍ താമസം മാറ്റിയിരുന്നു. അതുകൊ@ണ്ടുതന്നെ ഇവരെ കണ്ടെ@ത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നന്നെ പാടുപെട്ടു. വനത്തിലെ ചെങ്കുത്തായ മലകള്‍ താ@ണ്ടി സംഘം ഉച്ചയോടെ അളകളില്‍ കഴിയുന്ന കുട്ടികളെ ക@െണ്ടത്തി തുളളിമരുന്നു നല്‍കി. കരുളായി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സുനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ഇന്ദുലാല്‍, സുരേഷ് കെ. കമ്മത്ത്, കെ. മുഹമ്മദാലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയ്‌നികളായ അഫ്‌സല്‍ റഹ്മാന്‍, ശ്രീനാഥ്, വിനോദ് എന്നിവരുമാണ് സംഘത്തിലുണ്ട@ായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."