HOME
DETAILS
MAL
തകര്‍ന്ന സ്ലാബുകള്‍ മാറ്റിയില്ല; കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍
backup
January 30 2017 | 06:01 AM
തേഞ്ഞിപ്പലം: ഓവു ചാലിന്റെ സ്ലാബുകള്‍ തകര്‍ന്നത് മൂലം കാല് നടയാത്രക്കാര്‍ ദുരിത്തിലായി. താഴെചേളാരി അങ്ങാടിയില്‍ ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് ഓവുചാലിന്റെ സ്ലാബുകള്‍ തകര്‍ന്നു കിടക്കുന്നത്.
നാലു സ്ലാബുകളാണ് തകര്‍ന്ന് ഓവുചാലിലേക്ക് പതിച്ചിരിക്കുന്നത്. സ്ലാബിന്റെ അഗ്രഭാഗം ഉയര്‍ന്ന്് നില്‍ക്കുന്നത് വഴി നടക്കുന്നവര്‍ക്ക് ഏറെ പ്രയാസമായിട്ടുണ്ട്. സ്ലാബില്‍ തട്ടി തടഞ്ഞ് വീഴാന്‍ വരെ ഇത് ഇടവരുത്തും.
സ്ലാബുകള്‍ തകര്‍ന്നു വീണ് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും പുനസ്ഥാപിക്കാനുള്ള നടപടിയായില്ല. കഴിഞ്ഞ വര്‍ഷം റോഡ് വീതി കൂട്ടി നവീകരിച്ചിരുന്നെങ്കിലും ഓവുചാലിന്റെ മുകളില്‍ സ്ഥാപിച്ച സ്ലാബുകള്‍ പല സ്ഥലത്തും പഴയത്് തന്നെ നിലനിര്‍ത്തുകയായിരുന്നു. കാലപ്പഴക്കം കാരണം കമ്പി ദ്രവിച്ചതാണ് സ്ലാബുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."