HOME
DETAILS
MAL
ചൂടു കടുക്കുന്നു; ജലാശയങ്ങള്‍ വറ്റിത്തുടങ്ങി
backup
January 30 2017 | 06:01 AM
തേഞ്ഞിപ്പലം: വേനല്‍ ചൂടില്‍ പൊറുതിമുട്ടുകയാണ് ജനം. തേഞ്ഞിപ്പലത്തെയും പരിസരപ്രദേശങ്ങളിലെയും ജലാശയങ്ങളും തോടുകളും വറ്റിതുടങ്ങി. ചെര്ന്നൂര് തയ്യിലക്കടവ് അവുഞ്ഞിത്തറ തോട് നേരത്തെ വറ്റിവരണ്ടു. പാടത്തെ വാഴ,കപ്പ, തുടങ്ങിയ പച്ചക്കറി കൃഷികള്‍ സമീപത്തെ കിണറുകളില്‍ നിന്നും വെള്ളം പമ്പ ുചെയ്ത് നനയ്ക്കേണ്ട അവസ്ഥയാണ്.വരള്‍ച്ച കഠിനമാകുന്നതോടെ മേഖലയിലെ കര്‍ഷകര്‍ ദുരിതത്തിലാകും.
കടലുണ്ടിപ്പുഴയില്‍ വെള്ളം പതിവിലും നേരത്തെ ഉപ്പുരസം കലര്‍ന്നത് പുഴയോര താമസക്കാരെയും പ്രയാസത്തിലാഴ്ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."