വിദ്യാര്‍ഥി കൂട്ടായ്മയില്‍ നിര്‍ധനര്‍ക്ക് വെളിച്ചമെത്തി
കുണ്ടൂര്‍കുന്ന്: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ശ്രീകൃഷണപുരം കെ.എസ്.ഇ.ബി ക്കു കീഴിലെ കരിമ്പുഴ പഞ്ചായത്തില്‍ പെടുന്ന കൊടുന്നോട് പ്രദേശത്തെ 1,18 നമ്പര്‍ വാര്‍ഡുകളിലെ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് സൗജന്യമായി വയറിങ് ചെയ്ത് വൈദ്യുതി കണക്ഷന്‍ നല്‍കി.
വാര്‍ഡ് 18 ലെ ചുമര്‍ പോലും ഇല്ലാത്ത കൂരയില്‍ താമസിക്കുന്ന പത്മാവതിയുടെ വീട് കുണ്ടൂര്‍ക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് ആണ് വയറിങ് ചെയ്ത് നല്‍കിയത്. കരിമ്പുഴ പഞ്ചങ്യത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി സ്വിച്ച് ഓണ്‍ ചെയതു. പൊതുജനങ്ങള്‍ ചേര്‍ന്ന് വയറിങ് നടത്തിയ ഒന്നാം വാര്‍ഡിലെ ശാന്തയുടെ വീടിന്റെ കണക്ഷന്‍ കെ.എസ്.ഇ.ബി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പ്രസാദ് സ്വിച്ച് ഓണ്‍ ചെയ്തു.
തുടര്‍ന്ന് നടന്ന രണ്ടു വീടിന്റെയും സ്വിച്ച് ഓണ്‍ പൊതുയോഗം ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. മെമ്പര്‍ കുഞ്ഞിരാമന്‍ അധ്യക്ഷനായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ രാജേഷ്, പ്രിയേഷ്.എന്‍.പി, കെ. സംഗീത, പ്രവീണ.കെ, ഉണ്ണിക്കൃഷ്ണന്‍, അജ്മലും, പ്രസാദ്, ശ്രീവത്സന്‍, ഓവര്‍സിയര്‍ വിജയന്‍, രഹ്‌ന, ഷീജ, രാധാകൃഷ്ണന്‍, പ്രഭാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."