കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുതലമടയില്‍ സ്ഥാപിക്കണമെന്ന്
കണ്ണാടി: കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുതലമടയില്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാത്തത് കര്‍ഷകരില്‍ പ്രതിഷേധത്തിനിടയാക്കുന്നു. നെല്ല് മുതല്‍ മാവ് വരെയുള്ള വിളകള്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് കൃഷിവകുപ്പിലൂടെ നല്‍കിവരുന്ന വിള ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതിനായി ആശ്രയിക്കുന്നത് നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണെന്നതാണ് ഇതിനു കാരണം. കര്‍ഷകരുടെ പക്കല്‍ നിന്നും പ്രീമിയം വാങ്ങിയെങ്കിലും ഇവര്‍ക്ക് പ്രീമിയം തിരിച്ചുനല്‍കുന്നതിന് ആശ്രയിക്കുന്നത് കാലാവസ്ഥ നീരീക്ഷണ ഉപകരണത്തെയാണ്.
എന്നാല്‍ പട്ടഞ്ചേരി, കൊടുവായൂര്‍ മേഖലകളില്‍ ഇത്തരം കാലാവസ്ഥാ നീരീക്ഷണ യന്ത്രങ്ങള്‍ സ്ഥാപിക്കാത്തതിനാല്‍ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് നല്‍കുന്നതിലും വിളനാശം കണക്കാക്കുന്നതിനും അപാകതകള്‍ ഉണ്ടാകുന്നതായി കര്‍ഷകര്‍ പറയുന്നു.
വിളകളെ ഇന്‍ഷൂര്‍ ചെയ്യുന്നത് സൗജന്യമാക്കി കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരതുകകള്‍ നല്‍കുവാന്‍ നടപടിയെടുക്കണമെന്നാണ് കണ്ണാടി, കൊടുവായൂര്‍, പട്ടഞ്ചേരി, പുതുനഗരം, വടവന്നൂര്‍, പെരുവെമ്പ് പഞ്ചായത്തുകളിലെ കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."