വഴിയമ്പലത്ത് ആര്.എസ്.എസ് ആക്രമണം; യുവാവിന് വെട്ടേറ്റു
കയ്പമംഗലം: ചളിങ്ങാട് നവവരന്റെ സഹോദരന് വെട്ടേറ്റു. വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തേഴത്ത് സഗീറിന്റെ മകന് റാഫി (29) ക്കാണ് വെട്ടേറ്റത്.
നെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റ് ഗുരുതരാവസ്ഥയിലായ റാഫിയെ എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഇന്നലെ റാഫിയുടെ സഹോദരനും ഡി.വൈ.എഫ്.ഐ ഭാരവാഹിയുമായ ഷെഫീക്കിന്റെ വിവാഹമായിരുന്നു. വിവാഹത്തലേന്ന് രാത്രി സല്‍ക്കാരവും ഗാനമേളയും കഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ് റാഫിക്കു വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരും പരിസരവാസികളുമായ സുമേഷ്, ജിനോജ്, ഉണ്ണികൃഷ്ണന്, പ്രശാന്ത്, സജീവ് എന്നിവര്‍ക്കെതിരേ മതിലകം പൊലിസ് കേസെടുത്തു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു മേഖലയില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ ബി.ജെ.പിയും ആര്.എസ്.എസും ചേര്‍ന്നു ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം ആരോപിച്ചു.
സംഭവത്തില്‍ ഡി.വൈ.എഫ്.ഐ കയ്പമംഗലം യൂനിറ്റ് പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."