HOME
DETAILS
MAL
പൈപ്പ് പൊട്ടി ജലം പാഴാകുന്നു; അനക്കമില്ലാതെ അധികൃതര്‍
backup
January 30 2017 | 07:01 AM
ചാവക്കാട്: മണത്തല മടേകടവില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. ഏതാനും ദിവസങ്ങളായി പൈപ്പ്ലൈന് പൊട്ടി ജലം റോഡിലൂടെ ഒഴുകുകയാണ്.
എന്നാല്‍ അധികൃതര്‍ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. അര ഇഞ്ചിന്റെ ജോയിന്റ് മാറ്റിയിട്ടാല്‍ പൈപ്പ് നേരെയാക്കാം. കുടിവെള്ളം കിട്ടാതെ പയിടങ്ങളിലും ജനം ദുരിതമനുഭവിക്കുമ്പോഴാണ് അധികൃതരുടെ ഈ കടുത്ത അനാസ്ഥ.
കടപ്പുറം പഞ്ചായത്തിലെ അഴിമുഖം വരെ ഈ ലൈനിലൂടെയാണ് ജലവിതരണം നടത്തുന്നത്.
കുടിവെള്ളത്തിനു ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്ന പ്രദേശങ്ങളായ തൊട്ടാപ്പ് കടപ്പുറം, മുനക്കകടവ്, ഇരട്ടപുഴ കോളനിപടി എന്നിവിടങ്ങളിലേക്കും ഇതിലൂടെയാണ് ജലം എത്തുന്നത്.
രണ്ടു ദിവസങ്ങളായി മടേകടവില്‍ ജലം നഷ്ടപ്പെടുന്നതിനാല്‍ പ്രദേശങ്ങളില്‍ ജലലഭ്യത കുറവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."